Webdunia - Bharat's app for daily news and videos

Install App

ബേസിൽ യൂണിവേഴ്‌സിൽ പുതിയ അഡ്മിഷൻ; ഇത്തവണ 'മെഗാ' ടിക്കറ്റ്, കൈ കൊടുത്ത് ചമ്മി മമ്മൂട്ടിയും! (വീഡിയോ)

നിഹാരിക കെ എസ്
ചൊവ്വ, 17 ഡിസം‌ബര്‍ 2024 (10:10 IST)
ഒരു കൈ കൊടുക്കാന്‍ പോയതിന്റെ ട്രോളുകള്‍ ബേസില്‍ ജോസഫിനെ ഇപ്പോഴും വിട്ട് പോയിട്ടില്ല. അബദ്ധങ്ങളുടെ തുടക്കം ടോവിനോ തോമസ് ആയിരുന്നുവെങ്കിലും കൈകൊടുക്കൽ യൂണിവേഴ്‌സിന് തുടക്കമിട്ടത് ബേസിൽ ജോസഫ് ആണ്. പിന്നാലെ, സുരാജ് വെഞ്ഞാറമൂട്, ബോളിവുഡ് താരം അക്ഷയ് കുമാർ, രമ്യ നമ്പീശൻ എന്നിവരും കൈ കൊടുക്കാൻ പോയി ചമ്മിയിരുന്നു. ഈ ലിസ്റ്റിൽ പുതിയ അഡ്മിഷൻ. മെഗാ അഡ്മിഷൻ ആണ് ഇത്തവണ. മമ്മൂട്ടിയാണ് പുതിയ ആൾ.
 
അക്ഷയ് കുമാറിനെ പറ്റിച്ചത് മോഹൻലാൽ ആണെങ്കിൽ, ഇവിടെ മമ്മൂട്ടിയെ പറ്റിച്ചത് ഒരു ചെറിയ കുട്ടിയാണ്. കുട്ടിയെ കണ്ടപ്പോൾ മമ്മൂട്ടി ഷേക്ക്ഹാൻഡ്  നൽകാൻ കൈ നീട്ടി. എന്നാല്‍ കുട്ടി, താരത്തിന് കൈ കൊടുക്കാതെ അടുത്ത് നിന്നിരുന്ന ഇക്കോവാസ് ഇന്ത്യന്‍ ട്രേഡ് കമ്മിഷണറും പ്രമുഖ മലയാളി വ്യവസായിയുമായ സി.പി സാലിഹിന് ഷേക്ക്ഹാൻഡ് നൽകി.

ചുറ്റിനുമുള്ളവർ കുട്ടിയെ കൊണ്ട് പിന്നീട് മമ്മൂട്ടിക്ക് ഷെയ്ക്ക് ഹാൻഡ് നൽകുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരെയും വീഡിയോയില്‍ കാണാം. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്. അവരുടെ യൂണിവേഴ്‌സില്‍ മമ്മൂക്കയും, അങ്ങനെ മമ്മൂക്കയും കൈ കൊടുക്കല്‍ ക്ലബ്ബിലെത്തി എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
 
ഇതേ അബദ്ധം നടന്‍ സുരാജ് വെഞ്ഞാറമൂടിനും സംഭവിച്ചിരുന്നു. ഈ ക്ലബ്ബിലേക്ക് അടുത്തിടെയാണ് അക്ഷയ് കുമാർ എത്തിയത്. ബറോസിന്റെ ചടങ്ങിൽ അതിഥിയായി എത്തിയ അക്ഷയ് കുമാർ, മോഹൻലാലിനെ സ്റ്റേജിലേക്ക് കയറാൻ കൈ നൽകിയിരുന്നു. എന്നാൽ, മോഹൻലാൽ ഇത് കണ്ടില്ല. അക്ഷയ് കുമാർ ചിരിക്കുന്നതിന്റെ വീഡിയോ വൈറലാവുകയും ചെയ്തു.
 
ഈ ലിസ്റ്റിൽ കഴിഞ്ഞ ദിവസം അഡ്മിഷൻ എടുത്തത് നടി രമ്യ നമ്പീശൻ ആണ്. ലിസ്റ്റിൽ ആദ്യത്തെ സ്ത്രീ മത്സരാർത്ഥിയാണ് ഇവർ എന്നാണ് സോഷ്യൽ മീഡിയയുടെ ട്രോൾ. ഭാവനയും രമ്യ നമ്പീശനും പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്നുള്ള വീഡിയോയാണ് വൈറലായത്. കൈ കൊടുക്കാന്‍ ശ്രമിക്കുന്ന രമ്യയെ അത് കാണാതെ പോവുന്ന ഒരു ക്രിക്കറ്റ് പ്ലെയറുമാണ് വീഡിയോയില്‍. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sulaiman mohamed chemmu (@chemmu_theruvath)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി!

One Nation One Election: രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള ശ്രമം, ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പുതിയ ബേഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍

കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

അടുത്ത ലേഖനം
Show comments