Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് അത് തന്നെ... ബേസിൽ ശാപം...; അക്ഷയ് കുമാറിന് പിന്നാലെ രമ്യ നമ്പീശനും, 'കൈ കൊടുക്കല്‍' ട്രോള്‍ വീണ്ടും

ഇത് അത് തന്നെ... ബേസിൽ ശാപം...; അക്ഷയ് കുമാറിന് പിന്നാലെ രമ്യ നമ്പീശനും, 'കൈ കൊടുക്കല്‍' ട്രോള്‍ വീണ്ടും

നിഹാരിക കെ എസ്

, ചൊവ്വ, 17 ഡിസം‌ബര്‍ 2024 (09:20 IST)
ഒരു കൈ കൊടുക്കാന്‍ പോയതിന്റെ ട്രോളുകള്‍ ബേസില്‍ ജോസഫിനെ ഇപ്പോഴും വിട്ട് പോയിട്ടില്ല. അബദ്ധങ്ങളുടെ തുടക്കം ടോവിനോ തോമസ് ആയിരുന്നുവെങ്കിലും കൈകൊടുക്കൽ യൂണിവേഴ്‌സിന് തുടക്കമിട്ടത് ബേസിൽ ജോസഫ് ആണ്. ഇതേ അബദ്ധം നടന്‍ സുരാജ് വെഞ്ഞാറമൂടിനും സംഭവിച്ചിരുന്നു. ഈ ക്ലബ്ബിലേക്ക് അടുത്തിടെ അക്ഷയ് കുമാറും എത്തിയിരുന്നു. ബറോസിന്റെ ചടങ്ങിൽ അതിഥിയായി എത്തിയ അക്ഷയ് കുമാർ, മോഹൻലാലിനെ സ്റ്റേജിലേക്ക് കയറാൻ കൈ നൽകിയിരുന്നു. എന്നാൽ, മോഹൻലാൽ ഇത് കണ്ടില്ല. അക്ഷയ് കുമാർ ചിരിക്കുന്നതിന്റെ വീഡിയോ വൈറലാവുകയും ചെയ്തു.
 
ഈ ലിസ്റ്റിൽ കഴിഞ്ഞ ദിവസം അഡ്മിഷൻ എടുത്തത് നടി രമ്യ നമ്പീശൻ ആണ്. ലിസ്റ്റിൽ ആദ്യത്തെ സ്ത്രീ മത്സരാർത്ഥിയാണ് ഇവർ എന്നാണ് സോഷ്യൽ മീഡിയയുടെ ട്രോൾ. ഭാവനയും രമ്യ നമ്പീശനും പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്നുള്ള വീഡിയോയാണ് വൈറലാവുന്നത്. കൈ കൊടുക്കാന്‍ ശ്രമിക്കുന്ന രമ്യയെ അത് കാണാതെ പോവുന്ന ഒരു ക്രിക്കറ്റ് പ്ലെയറുമാണ് വീഡിയോയില്‍. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. 
 
ബേസില്‍ യൂണിവേഴ്‌സില്‍ പുതിയ അഡ്മിഷന്‍, ഇത് ഇപ്പോ ഒരു ട്രെന്‍ഡ് ആയി മാറുവാണല്ലോ, ബേസില്‍ ശാപം, ഈശ്വരാ… ഇതിന് ഒരു അവസാനം ഇല്ലേ? എന്നിങ്ങനെയാണ് ചില രസകരമായ കമന്റുകള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by CV TV Live (@cvtv_live)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ഞെട്ടിക്കും, അമ്പമ്പോ..എന്തൊരു ലുക്ക്!, തടി കുറച്ച് സ്റ്റൈലിഷ് ലുക്കിൽ അജിത് കുമാർ, തല പോല വരുമാ എന്ന് ആരാധകർ