Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീകോവിലിനകത്ത് പ്രവേശിക്കാൻ ശ്രമിച്ച ഇളയരാജയെ പുറത്താക്കി ക്ഷേത്രഭാരവാഹികൾ

ശ്രീകോവിലിനകത്ത് പ്രവേശിക്കാൻ ശ്രമിച്ച ഇളയരാജയെ പുറത്താക്കി ക്ഷേത്രഭാരവാഹികൾ

നിഹാരിക കെ എസ്

, തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (16:05 IST)
മധുര: ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ കയറിയ സംഗീതജ്ഞന്‍ ഇളയരാജയെ ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞു. ശ്രീവില്ലിപുത്തുര്‍ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തിൽ വെച്ചാണ് സംഭവം. ക്ഷേത്ര ആചാര പ്രകാരം ഭക്തര്‍ക്ക് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇളയരാജ തിരിച്ച് ഇറങ്ങിയത്.
 
ഇളയരാജയെ ശ്രീവില്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കുന്നത് തടഞ്ഞ ക്ഷേത്രം അധികൃതരുടെ നടപടിക്കെതിരെ വിമര്‍ശനം. പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്നത്. അതേസമയം, ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം.
 
എന്നാല്‍ മറ്റൊരു ചടങ്ങില്‍ വച്ച് ആണ്ടാള്‍ ക്ഷേത്രത്തിലെ പൂജാരികളും ഭാരവാഹികളും ഇളയരാജയെ ആദരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ ഇളയരാജയോ ക്ഷേത്രഭാരവാഹികളോ പ്രതികരിച്ചിട്ടില്ല. ആശക്കുഴപ്പം സംഭവിച്ചതാകാമെന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുട്ടികളെയും കൊണ്ട് കയറരുത്'; ഉണ്ണി മുകുന്ദന്‍ ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ്