Bazooka Day 1 Box Office Collection: ശരാശരി അഭിപ്രായങ്ങള്‍ക്കിടയിലും ആദ്യദിനം പിടിച്ചുനിന്നു; കളക്ഷന്‍ അറിയാം

ആദ്യദിനം 48.53 ശതമാനം ഒക്യുപ്പെന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്

രേണുക വേണു
വെള്ളി, 11 ഏപ്രില്‍ 2025 (09:27 IST)
Bazooka Day 1 Box Office Collection: ആദ്യ ദിനത്തിലെ ശരാശരി അഭിപ്രായങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ പിടിച്ചുനിന്ന് മമ്മൂട്ടി ചിത്രം ബസൂക്ക. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ബസൂക്കയുടെ ആദ്യദിന നെറ്റ് കളക്ഷന്‍ മൂന്നര കോടിക്ക് അടുത്താണ്. 
 
ആദ്യദിനം 48.53 ശതമാനം ഒക്യുപ്പെന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രാത്രിയിലെ ഷോകള്‍ക്ക് മാത്രം 61.66 ശതമാനം ഒക്യുപ്പെന്‍സി ലഭിച്ചു. ബസൂക്കയുടെ ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷന്‍ എട്ട് കോടിക്ക് അടുത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യദിനം കേരളത്തില്‍ മാത്രം 125 തേര്‍ഡ് ഷോകള്‍ ഉണ്ടായിരുന്നു. 


മമ്മൂട്ടിയുടെ പ്രകടനമാണ് ബസൂക്കയെ ബോക്‌സ്ഓഫീസില്‍ വീഴാതെ പിടിച്ചുനിര്‍ത്തിയത്. നവാഗതനായ ഡീനോ ഡെന്നീസ് ഒരുക്കിയ 'ബസൂക്ക' സാധാരണ പ്രേക്ഷകര്‍ക്ക് ഒരു വണ്‍ടൈം വാച്ചബിള്‍ മൂവിയും മമ്മൂട്ടി ആരാധകര്‍ക്കു സ്റ്റൈലിഷ് ട്രീറ്റുമാണ്. ന്യൂനതകള്‍ ഒട്ടേറെയുണ്ടെങ്കിലും പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഡീനോ പ്രതീക്ഷ നല്‍കുന്നുണ്ട്. ആകെത്തുകയില്‍ തിയറ്റര്‍ വാച്ചബിലിറ്റി ഡിമാന്‍ഡ് ചെയ്യുന്ന ഒരു ശരാശരി ചിത്രമാണ് ബസൂക്ക. അവസാന അരമണിക്കൂറില്‍ പ്രേക്ഷകര്‍ക്കു ലഭിക്കുന്ന കിക്കാണ് ഈ സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ട്. വരും ദിവസങ്ങളില്‍ ബോക്സ്ഓഫീസില്‍ ബസൂക്കയെ വീഴാതെ നിര്‍ത്തുന്നതും അവസാന അരമണിക്കൂറിലെ ആ 'ഡെവിളിഷ് പ്ലേ' ആയിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments