Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bazooka: തിയേറ്ററിൽ മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ, ഒടുവിൽ ബസൂക്കയുടെ അർത്ഥം കണ്ടുപിടിച്ച് സോഷ്യൽ മീഡിയ

മാസങ്ങൾ നീണ്ട അദ്ധ്വാനത്തിന്റെ ഫലം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

Who is Bazooka and What is Bazooka?

നിഹാരിക കെ.എസ്

, വ്യാഴം, 10 ഏപ്രില്‍ 2025 (14:39 IST)
ബസൂക്ക എന്ന ചിത്രത്തിലൂടെ മമ്മൂട്ടി പുതിയൊരു സംവിധായകനെ കൂടി മലയാള സിനിമയിലേക്ക് കൈ പിടിച്ചുയർത്തി, ഡീനോ ഡെന്നീസ്. കലൂർ ഡെന്നീസിന്റെ മകൻ. തിരക്കഥ ഒരുക്കി കൊണ്ട് വന്ന്, കഥ പറയാനിരുന്ന ഡീനോയെ മമ്മൂട്ടി പിടിച്ച് സംവിധായകൻ ആക്കുകയായിരുന്നു. മാസങ്ങൾ നീണ്ട അദ്ധ്വാനത്തിന്റെ ഫലം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.  
 
എന്താണ് ബസൂക്ക?, ആരാണ് ബസൂക്ക? പ്രഖ്യാപനം മുതൽ സിനിമാ പ്രേക്ഷകർ തിരയുന്ന ചോ​ദ്യമാണിത്. പേരിന്റെ പ്രഖ്യാപനം മുതല്‍ ഉയർന്നു കേട്ട ഈ ചോദ്യത്തിന് ഒടുവിൽ ഉത്തരം കണ്ടെത്തിയിരിക്കുന്നു. സിനിമയുടെ പ്രദര്‍ശനത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ആ ചോദ്യത്തില്‍ കോർത്താണ് സംവിധായകൻ കഥ പറയുന്നത്. 
 
മോളിവുഡിന് അധികം പരിചിതമല്ലാത്തെ ഗെയിം ത്രില്ലര്‍ ഴോണറില്‍ ആണ് ബസൂക്ക പ്രേക്ഷകരിലേക്കെത്തിയത്. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ. അന്താരാഷ്‍ട്ര വിമാനത്താവളം വഴി അപൂര്‍വ പെയിന്റിംഗ് ഒരു കന്യാസ്‍ത്രീ കടത്തുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കഥയും കഥ പറയുന്ന രീതിയുമെല്ലാം പുതിയതാണ്. മലയാളത്തിൽ അത്ര കണ്ടുപരിചയമുള്ള രീതിയല്ല.  
 
ഇനി എന്താണ് ബസൂക്ക എന്നതിലേക്ക് വരാം. ട്രോംബോൺ പോലുള്ള ടെലിസ്കോപ്പിക് ട്യൂബുകൾ ഉൾക്കൊള്ളുന്ന ഒരു സം​ഗീത ഉപകരണമാണ് ബസൂക്ക. 'വായ' എന്നർഥം വരുന്ന ബസൂ എന്ന വാക്കിൽ നിന്നാണ് ബസൂക്ക എന്ന പേര് വരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത്, പ്രത്യേകിച്ച് അമേരിക്കൻ സൈന്യം വ്യാപകമായി വിന്യസിച്ച, മനുഷ്യന് കൊണ്ടുനടക്കാവുന്ന ഒരു ആന്റി ടാങ്ക് റോക്കറ്റ് ലോഞ്ചറിന് ഈ സം​ഗീതോപകരണവുമായി സാമ്യമുള്ളതിനാൽ ബസൂക്ക എന്ന വിളിപ്പേര് നൽകുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് നടക്കുന്നത്: വീണ്ടും എലിസബത്ത്