ഷൈന്‍ ടോം ചാക്കോ നിരാശപ്പെടുത്തിയോ ? ബീസ്റ്റില്‍ നടനെ വേണ്ട വിധം ഉപയോഗിച്ചില്ലെന്ന് വിമര്‍ശനം

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ഏപ്രില്‍ 2022 (10:01 IST)
ബീസ്റ്റ് തീയറ്ററുകളില്‍ എത്തും വരെ വലിയ പ്രതീക്ഷകളിലായിരുന്നു മലയാളി പ്രേക്ഷകരും. ട്രെയിലറില്‍ പോലും മുഖം കാണിക്കാതെ ഷൈന്‍ ടോം ചാക്കോയെ മുഖം മൂടിയണിഞ്ഞ വില്ലനാണോ എന്നുവരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.എന്നാല്‍ സിനിമ കണ്ടിറങ്ങിയവര്‍ നിരാശയിലാണ്.
പ്രതീക്ഷയോടെ ഷൈന്‍ ടോം ചാക്കോയുടെ പ്രകടനം ആസ്വദിക്കാനെത്തിയ ആരാധകര്‍ക്ക് മറിച്ചൊരു അനുഭവമാണ് ഉണ്ടായത്. ഷൈനിന്റെ മികച്ച പ്രകടനം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. നടനെ വേണ്ട വിധം സിനിമയില്‍ ഉപയോഗിച്ചില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
താരത്തിന് ലഭിച്ച വേഷം ആകട്ടെ കഥയില്‍ അത്ര പ്രാധാന്യം ഇല്ലാത്തതും. നടന്‍ സ്‌ക്രീന്‍ വന്നു പോകുന്നതും കുറവാണെന്നാണ് ആരാധകര്‍ പറയുന്നത്.ബീസ്റ്റ് ഡിസാസ്റ്റര്‍ ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നു. ഇതില്‍ ആരാധകര്‍ ഇതേ അഭിപ്രായങ്ങള്‍ കുറിക്കുന്നുണ്ട്. സാധാരണ വിജയ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ബീസ്റ്റ് തൃപ്തി നല്‍കിയില്ല. കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി റോളുകള്‍ തിരഞ്ഞെടുക്കണമെന്ന ഉപദേശവും ഷൈനിന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ പൂരം: പാറമേക്കാവ് വെടിക്കെട്ട് നിർമാണത്തിനു സ്റ്റോപ്പ് മെമ്മോ

തിരുവനന്തപുരത്ത് ഇന്‍സ്റ്റാഗ്രാം വഴി ഹണി ട്രാപ്പില്‍ കുടക്കി യുവാവിനെ ആക്രമിച്ച് കൊള്ളയടിച്ചു; 19കാരിയും സുഹൃത്തും അറസ്റ്റില്‍

യുഎസ് പിടിച്ചെടുത്ത കപ്പലിനെ പറ്റി ഗുരുതര ആരോപണവുമായി നിക്കി ഹാലി, ചൈന ഇറാന് ആയുധങ്ങൾ എത്തിക്കുന്നു?, നിഷേധിച്ച് ബെയ്ജിങ്ങ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗര്‍ഭനിരോധന ഉറയുടെ വില 30% വരെ ഉയരുമെന്ന് നിര്‍മ്മാതാക്കള്‍

തൃശൂര്‍ പൂരം ആര്‍ഭാടമില്ലാതെ നടത്തുന്നതില്‍ ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും: പാറമേക്കാവ് ദേവസ്വം സെക്രട്ടറി

അടുത്ത ലേഖനം
Show comments