Webdunia - Bharat's app for daily news and videos

Install App

2023 ധ്യാനിനെ തോല്‍പ്പിച്ചു! നടന്റെ സിനിമകള്‍ വന്നതും പോയതും വേഗത്തില്‍

കെ ആര്‍ അനൂപ്
വ്യാഴം, 28 ഡിസം‌ബര്‍ 2023 (12:22 IST)
2023 ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയത് പരാജയത്തോടെയായിരുന്നു.തിയറ്ററുകളും കാലിയായിരുന്നു 'ഖാലി പേഴ്സ് ബില്യണേഴ്സ്' പ്രദര്‍ശിപ്പിക്കുമ്പോള്‍. പിന്നാലെ വിവാദങ്ങള്‍ സൃഷ്ടിച്ച ധ്യാനിന്റെ ഹിഗ്വിറ്റ എത്തി. സുരാജും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയും കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ആയില്ല. പിന്നെ ധ്യാനിനെ കണ്ടത് നവ്യ നായര്‍ ചിത്രം ജാനകി ജാനേയില്‍ ആയിരുന്നു. പതിവുപോലെ ഈ ചിത്രത്തിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല.   
 
ജയിലര്‍ എന്ന പേരുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ധ്യാന്‍ ശ്രീനിവാസിന്റെ ചിത്രമായിരുന്നു പിന്നീട് എത്തിയത്. രജനികാന്തിന്റെ ജയിലര്‍ 2023ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറിയപ്പോള്‍ ധ്യാനിന്റെ ജയിലര്‍ വന്നതുപോലുമറിയാതെ തിയറ്റര്‍ വിട്ടു. ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന മരുഭൂമിയിലെ മഴയായി പെയ്തിറങ്ങി. ധ്യാനിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരുന്നു ഇത്. പിന്നാലെ അച്ഛനൊരു വാഴവെച്ചു ചിത്രവും വന്നു പോയി. ഡിസംബറില്‍ പുറത്തിറങ്ങിയ ചീനട്രോഫിയും വന്നതും പോയതും ആരും അറിഞ്ഞില്ല. നടന്റെ ഒടുവില്‍ ബുള്ളറ്റ് ഡയറീസ് എത്ര കണ്ട് ഓടുമെന്ന് എന്നറിയില്ല. തുടക്കം മാംഗല്യം എന്ന വെബ് സീരീസിലും നടന്‍ അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന എന്ന ചിത്രത്തിലാണ് ആരാധകരുടെ പ്രതീക്ഷ ഇനി.  
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments