Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത് കാമുകി അല്ല,ചില കമന്റുകള്‍ വേദനിപ്പിച്ചു, പക്ഷേ ഒരു കാര്യം സത്യമാണ്, വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് വിശാല്‍

Vishal on what's behind the viral video It's not girlfriend

കെ ആര്‍ അനൂപ്

, വ്യാഴം, 28 ഡിസം‌ബര്‍ 2023 (12:16 IST)
തമിഴ് നടന്‍ വിശാല്‍ ഒരു പെണ്‍കുട്ടിയുടെ കൂടെ നടന്ന നീങ്ങുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വ്യാപകമായി വീഡിയോ പ്രചരിച്ചതോടെ ഈ വിഷയത്തില്‍ പ്രതികരണവുമായി വിശാല്‍ തന്നെ എത്തിയിരിക്കുകയാണ്. തന്റെ ബന്ധുക്കള്‍ ഒപ്പിച്ച ഒരു പ്രാങ്ക് വീഡിയോ ആണ് ഇതെന്നും ഇതൊന്നും കാര്യമായി എടുക്കരുതെന്നും വിശാല്‍ പറഞ്ഞു.ന്യൂയോര്‍ക്ക് നഗരത്തില്‍ വച്ചാണ് തങ്ങളെ കണ്ടതെന്ന വാര്‍ത്താമാത്രമാണ് ശരിയുള്ളതെന്നും ബാക്കിയുള്ളതെല്ലാം പ്രേക്ഷകരുടെ ഡിറ്റക്ടീവ് ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം എക്‌സില്‍ എഴുതി.
 
'ക്ഷമിക്കണം സുഹൃത്തുക്കളേ, ഇക്കഴിഞ്ഞ ദിവസം പ്രചരിച്ച വിഡിയോയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്താന്‍ സമയമായി എന്ന് ഞാന്‍ കരുതുന്നു.  വിഡിയോയുടെ ലൊക്കേഷന്റെ കാര്യത്തില്‍ നിങ്ങള്‍ കരുതിയത് സത്യമാണ്, അതെ ഞാന്‍ ന്യൂയോര്‍ക്കിലാണ് ഉള്ളത്.  ഇത് എന്റെ കസിന്‍സുമായുള്ള പതിവ് അവധികേന്ദ്രമാണ്.  ഒരു വര്‍ഷത്തെ തിരക്കുകള്‍ക്ക് ശേഷം എല്ലാ വര്‍ഷവും എന്നെത്തന്നെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി ഇവിടെ എത്താറുണ്ട്.പക്ഷേ വിഡിയോയുടെ പേരില്‍ പ്രചരിച്ച മറ്റുകാര്യങ്ങള്‍ യഥാര്‍ഥത്തില്‍ ക്രിസ്മസ് ദിനത്തില്‍ എന്റെ കസിന്‍സ് ഒപ്പിച്ച തമാശയാണ്. എന്തായാലും എന്റെ കസിന്‍സ് സംവിധാനം ചെയ്ത പ്രാങ്ക് വിഡിയോ ലക്ഷ്യം കണ്ടു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.  എന്റെ ബാല്യത്തിലേക്ക് മടങ്ങിപ്പോയി, കുട്ടിത്തമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്, അതൊരു നല്ല ഫീലിങ്ങാണ്.  നിങ്ങള്‍ പറ്റിക്കപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നു .  ഇതോടുകൂടി ആ വിഡിയോയെക്കുറിച്ച് നിങ്ങളുടെ ഡിറ്റക്റ്റീവ് ബുദ്ധിയില്‍ കണ്ടെത്തിയ എല്ലാ ഊഹാപോഹങ്ങള്‍ക്കു വിരാമമിടണമെന്ന് അഭ്യര്‍ഥിക്കുകയാണ്.  ചില കമന്റുകള്‍ എന്നെ തീര്‍ച്ചയായും വേദനിപ്പിച്ചു. എന്നാലും ആരോടും പിണക്കമൊന്നുമില്ല. ഞാന്‍ എല്ലാവരെയും സ്‌നേഹിക്കുന്നു.''-വിശാല്‍ കുറിച്ചു. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുമിച്ചു ജീവിച്ചിരുന്ന ഞങ്ങള്‍ പിരിഞ്ഞു, രണ്ട് പേരും ഇപ്പോള്‍ തിരക്കിലാണ്...! എന്നിട്ടും പ്രശ്‌നം മറ്റുള്ളവര്‍ക്ക്; ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് അഭയ