സ്വപ്നം കാണാത്തവരായി ആരും തന്നെയുണ്ടാകില്ല. ഉറങ്ങുന്ന മനസ്സിന്റെ ഭാവനാസൃഷ്ടികളാണ് സ്വപ്‌നങ്ങളെന്നു പറയാം. സ്വപ്‌നങ്ങള്‍ എന്തുമാകട്ടെ ഓരോ മനുഷ്യനും അതു വ്യാഖ്യാനിക്കുന്ന രീതി പൊസിറ്റീവാകാം നെഗറ്റീവാകാം.
സ്വപ്‌നവുമായി ബന്ധപ്പെട്ട് നിരവധി കഥകളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് മരണം സ്വപ്‌നം കാണുന്നത്. മരണം സ്വപ്‌നം കാണുന്നത് നല്ലതാണെന്നും അത് ദീർഘായുസിന്റെ സൂചനയാണെന്നും ചിലർ പറയാറുണ്ട് എന്നാൽ അത് ശരിയായ വ്യാഖ്യാനം തെറ്റാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
ഒരു ജീവിതചക്രത്തിന്റെ അവസാനത്തെയാണ് മരണം അടയാളപ്പെടുത്തുന്നത്. മരണം സ്വപ്നം കണ്ടാൽ വിവാഹം ഉടനെ നടക്കും എന്നു പണ്ടുള്ളവർ പറയാറുമുണ്ട്. വ്യക്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിന്റെയോ, എന്തെങ്കിലും ശീലത്തിന്റെയോ അവസാനത്തെയാണ് മരണം സ്വപ്നം കാണുന്നതിലൂടെ സൂചിപ്പിക്കപ്പെടുന്നത്. അതായത് നല്ല കാര്യങ്ങളുടെ തുടക്കം ആരംഭിക്കാന്‍ പോകുന്നു എന്ന് അര്‍ഥം.
ആരെങ്കിലും എന്തെങ്കിലും കാരണത്താൽ മരണപ്പെടുന്നതായി കണ്ട സ്വപ്നം ഉറങ്ങിയെഴുന്നേറ്റത്തിനു ശേഷം ഓർമയിൽ നിൽക്കുന്നുണ്ടെങ്കിൽ സ്വപ്നം കണ്ട വ്യക്തിയുടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന് സാധ്യതയുണ്ടെന്നുള്ള സൂചനയാണത്.
സ്വപ്ന വ്യാഖ്യാന പ്രകാരം സ്വന്തം മരണമോ, അടുത്ത ബന്ധുക്കളുടെയോ പ്രിയപ്പെട്ടവരുടെയോ മരണം പ്രതിനിധാനം ചെയ്യുന്നത് എന്തോ മാറ്റത്തെയാണ്. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും അവസാനിച്ചു പുതിയത് എന്തോ ആരംഭിക്കുന്നു എന്നതിന്റെ സൂചന.