ഇരുപത്തിയാറാമത് ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിലേക്ക് ഭാവന എത്തിയപ്പോള്‍ ജനങ്ങളുടെ കരഘോഷം ആയിരുന്നു ഉയര്‍ന്നുകേട്ടത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആകെ ആവേശം. പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകം എന്നാണ് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നടിയെ വിശേഷിപ്പിച്ചത്.
ഭാവനയുടെ അടുത്ത സുഹൃത്തുക്കളും തങ്ങളുടെ പ്രിയപ്പെട്ടവളെ വീണ്ടും പൊതുവേദിയില്‍ കണ്ട സന്തോഷത്തിലാണ്.
ഭാവന കേരളത്തിന്റെ റോള്‍മോഡല്‍ ആണെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു.