Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ വർഷങ്ങൾ കഴിഞ്ഞ് പറഞ്ഞിട്ട് എന്ത് കാര്യം: എല്ലാം തുറന്നു പറഞ്ഞതിനെ കുറിച്ച് ഭാവന

അപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ വർഷങ്ങൾ കഴിഞ്ഞ് പറഞ്ഞിട്ട് എന്ത് കാര്യം: എല്ലാം തുറന്നു പറഞ്ഞതിനെ കുറിച്ച് ഭാവന

നിഹാരിക കെ.എസ്

, ബുധന്‍, 19 മാര്‍ച്ച് 2025 (12:05 IST)
അതിജീവനം എത്രമേൽ ദുഷ്കരവും കയ്പേറിയതുമാണെന്ന് മലയാളികൾക്ക് കാണിച്ച് തന്ന നടിയാണ് ഭാവന. ജീവിതത്തിൽ നടന്ന ഏറ്റവും ദാരുണമായ സംഭവത്തിൽ നിന്നും കരകയറി ക്യാമറയ്ക്ക് മുന്നിലെത്തിയ ഭാവനയെ മലയാളികൾ നെഞ്ചോട് ചേർത്തു. ഇപ്പോഴിതാ, അന്ന് എന്ത് ധൈര്യത്തിലാണ് പരാതി നല്‍കിയത് എന്നും, എങ്ങനെ സിനിമയിലേക്ക് തിരിച്ചെത്തി എന്നും ഭാവന പറയുന്നു. ബിഹൈന്റ്വുഡ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
 
'അത് ധൈര്യം ആണോ എന്ന് ചോദിച്ചാല്‍ അറിയില്ല, ഞാന്‍ ഒന്നും പ്ലാന്‍ ചെയ്ത് ചെയ്തതും അല്ല, സ്വാഭാവികമായി സംഭവിച്ചതാണ്. നമ്മള്‍ നടന്ന് പോകുമ്പോള്‍ ഒരു കുഴിയില്‍ വീണാല്‍, അവിടെ നിന്ന് എഴുന്നേറ്റ്, പരിക്ക് പറ്റിയെങ്കില്‍ ഡോക്ടറെ കണ്ട് ഭേധപ്പെടുത്തില്ലേ. അതുപോലെ മാത്രം. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് ഭയപ്പെടണം. അപ്പോള്‍ പറഞ്ഞില്ല എങ്കില്‍, പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് പറഞ്ഞിട്ട് എന്ത് കാര്യം. തെറ്റ് ഞാന്‍ ചെയ്തില്ല എങ്കില്‍ ഭയപ്പെടേണ്ടതില്ല എന്ന ധൈര്യത്തിലാണ് മുന്നോട്ട് വന്നത്', ഭാവന വ്യക്തമാക്കി.
 
അതേസമയം, 15 വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഭാവന. ഡോർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് ഭാവന. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭർത്താവ് നവീൻ ആണ്. രണ്ടു വർഷങ്ങൾക്ക് മുൻപ് പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് വമ്പൻ സർപ്രൈസ് തീർക്കുകയായിരുന്നു നവീൻ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവിനൊപ്പം കാണാറേയില്ലല്ലോ? തെറ്റിപ്പിരിഞ്ഞോ?: പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകി ഭാവന