Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാവന മാതൃകയെന്ന് മഞ്ജു വാര്യർ, സ്‌കൂൾ കാലഘട്ടം മുതൽ മഞ്ജുവിന്റെ ആരാധികയാണ് താനെന്ന് ഭാവന; പരസ്പരം പുകഴ്ത്തി നടിമാർ

ഭാവന മാതൃകയെന്ന് മഞ്ജു വാര്യർ, സ്‌കൂൾ കാലഘട്ടം മുതൽ മഞ്ജുവിന്റെ ആരാധികയാണ് താനെന്ന് ഭാവന; പരസ്പരം പുകഴ്ത്തി നടിമാർ

നിഹാരിക കെ.എസ്

, തിങ്കള്‍, 24 ഫെബ്രുവരി 2025 (09:10 IST)
ഭാവനയോടുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിച്ച് നടി മഞ്ജു വാര്യർ. ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ആയിരുന്നു ഭാവനയും മഞ്ജു വാര്യരും ഒന്നിച്ചെത്തിയത്. ഈ വേദിയിൽ വച്ച് സംസാരിക്കവെയാണ് തന്റെ അടുത്ത സുഹൃത്തായ ഭാവനയോടുള്ള ബഹുമാനത്തെ കുറിച്ചടക്കം മഞ്ജു പറഞ്ഞത്. മഞ്ജുവിന് പിന്നാലെ ഭാവനയും തന്റെ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു. തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന സുഹൃത്ത് എന്നാണ് ഭാവനയെ മഞ്ജു വിശേഷിപ്പിച്ചത്.
 
'സ്ത്രീകൾ ജീവിതത്തിൽ വിജയിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമാണ്. ഇന്ന് ഇവിടെ കൂടിയിരിക്കുന്നതും ഭൂരിഭാഗം സ്ത്രീകളാണ്. എനിക്കേറ്റവും പ്രിയപ്പെട്ടതും എന്റെ ഹൃദയത്തോട് അത്രയും ചേർത്ത് പിടിച്ചിട്ടുള്ള കൂട്ടുകാരി ഭാവനയുടെ കൂടെയാണ് ഞാനിന്ന് ഈ വേദിയിൽ നിൽക്കുന്നത്. നമുക്ക് എല്ലാവർക്കും ഇൻസ്പിരേഷൻ ആയിട്ടുള്ള, പല കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുള്ള മനോഹരിയായ സ്ത്രീയാണ് ഭാവന. എനിക്ക് അങ്ങേയറ്റം സ്‌നേഹവും ബഹുമാനവും ആരാധനയും ഉള്ള കുട്ടിയാണ്. ഭാവനയുടെ കൂടെ ഈ വേദിയിൽ നിൽക്കാൻ സാധിച്ചതിലും എനിക്ക് ഭയങ്കര സന്തോഷമുണ്ട്,' മഞ്ജു വാര്യർ പറഞ്ഞു.
 
മഞ്ജു വാര്യരുടെ വാക്കുകൾക്ക് പിന്നാലെ നടിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് ഭാവനയും മനസ്സ് തുറന്നു. ''മഞ്ജു ചേച്ചിയുടെ കൂടെ ഇത്തരത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് ആദ്യമാണ്. വളരെ സ്‌പെഷ്യലാണ് എനിക്ക്. സ്‌കൂളിൽ പഠിക്കുന്ന സമയം മുതൽ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാൻ ആണ് ഞാൻ. അത് കഴിഞ്ഞ് ഒരുപാട് അടുത്തു, നല്ല സുഹൃത്തുക്കളായി. ഇത്രയും കാലത്തിനിടയിൽ ഒരുമിച്ച് ഒരു ഇവന്റിന് എത്തുന്നത് ആദ്യമാണ്,'' ഭാവന പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan Movie: അടുത്തതാര്, അണ്ണാ? 'ഡോൺ ലീയോ അതോ വിൽ സ്മിത്തോ?; പൃഥ്വിരാജിനോട് ചോദ്യവുമായി ആരാധകർ