Webdunia - Bharat's app for daily news and videos

Install App

'മുസ്ലീം യുവാവും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലവ് ജിഹാദ്'; ബിഗ് ബോസ് ബഹിഷ്കരിക്കാൻ ആഹ്വാനം

ഷോയിൽ നിന്നുള്ള ഒരു ദൃശ്യത്തിന്റെ സ്ക്രീൻ ഷോട്ടാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.

റെയ്നാ തോമസ്
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (08:32 IST)
രാജ്യത്തെ ഏറ്റവും പ്രേക്ഷക സ്വീകാര്യതയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ദിവസങ്ങൾക്ക് മുൻപാണ് സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ബിഗ് ബോസിന് തുടക്കമായത്. ഇപ്പോൾ ഷോയ്ക്കെതിരെ വർഗീയ പ്രചാരണം ശക്തമാവുകയാണ്. ഷോയിൽ നിന്നുള്ള ഒരു ദൃശ്യത്തിന്റെ സ്ക്രീൻ ഷോട്ടാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. 
 
ഷോയിലെ മത്സരാർത്ഥികളായ മാഹിറ ശർമയും അസീം റിയാസും കെട്ടിപ്പുണർന്ന് ഒരു കിടക്കയിൽ കിടക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിലാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് പുറത്ത് വന്നതോടെ ഷോ ലവ് ജിഹാദിനെ പിന്തുണയ്ക്കുകയാണെന്നും ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തി.
 
എന്നാൽ ഈ ചിത്രം മാഹിറ ശർമയുടെയും അസീം റിയാസിന്റെതുമായിരുന്നില്ല. ബിഗ് ബോസ് മുൻ മത്സരാർത്ഥികളായ സുയാഷ് റായിയുടെയും കിഷ്‌വർ മർച്ചന്റിന്റേതുമായിരുന്നു. ബിഗ് ബോസ് സീസൺ 9ൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇത്. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതരായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments