Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേളിയുടെ കരിപുരണ്ട ജീവിതം, വേറെ ലെവൽ !

പേളിയുടെ കരിപുരണ്ട ജീവിതം, വേറെ ലെവൽ !
, ചൊവ്വ, 27 ഓഗസ്റ്റ് 2019 (15:07 IST)
പ്രേക്ഷകരുടെ ഇഷ്ടതാര ജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും ഈ വർഷമാണ് വിവാഹിതരായത്. നിമിഷനേരം കൊണ്ടാണ് ഇവരുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വൈറലായി മാറുന്നത്. 
 
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പേളി പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. സണ്ണി വെയ്ന്‍, ദീപ്തി സതി തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുള്ളത്.
 
പ്രണയാതുരരായി നില്‍ക്കുന്ന പേളിയും ശ്രിനിഷുമാണ് ഫോട്ടോയുടെ ആദ്യഭാഗത്തിലുള്ളത്. മറുഭാഗത്താവട്ടെ മുഖത്ത് കരിതേച്ച് നില്‍ക്കുകയാണ് ഇരുവരും. പ്രതീക്ഷ, യാഥാര്‍ത്ഥ്യം ഈ തലക്കെട്ടാണ് ചിത്രത്തിന് നല്‍കിയിട്ടുള്ളത്. കട്ടപോസ്റ്റായപ്പോഴാണ് താനിത് പോസ്റ്റിയതെന്നും താരം കുറിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്തസുള്ള ശക്തിമാനായി മുകേഷ് !