Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീനിഷിന്റെ അമ്മയുടെ മേക്കോ‌വർ, അമ്പരപ്പിച്ച് പേളി !

ഇത് ശ്രീനിഷിന്റെ അമ്മ തന്നെയോ?

ശ്രീനിഷിന്റെ അമ്മയുടെ മേക്കോ‌വർ, അമ്പരപ്പിച്ച് പേളി !
, വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (13:42 IST)
ബിഗ്ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി വിവാഹം കഴിച്ചവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. വിവാഹത്തിനു ശേഷം ഇരുവരും ഒരുമിച്ചുള്ള ഓണമായിരുന്നു ഇത്. ശ്രീനിഷിന്റെ ഫാമിലിക്കൊപ്പമായിരുന്നു പേളിയുടെ ഇത്തവണത്തെ ഓണാഘോഷം. ഇപ്പോഴിതാ, ശ്രീനിഷിന്റെ അമ്മയെ മേക്കോവർ നടത്തിയിരിക്കുകയാണ് പേളി. ശ്രീനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീനിഷ് അമ്മയുടെ മേക്കോവർ വിശേഷങ്ങൾ പങ്കുവെച്ചത്. 
 
‘ഒരു മണിക്കൂർ നേരത്തേക്ക് അമ്മയേയും പേളിയേയും കാണാനില്ലായിരുന്നു. അവരെ അന്വേഷിച്ച് റൂമിലെത്തിയ ഞാൻ കണ്ട കാഴ്ച ഇതായിരുന്നു. പേളി അമ്മയെ മേക്കോവർ ചെയ്തിരിക്കുന്നു. ഓരോ ചെറിയ കാര്യങ്ങൾ പോലും അമ്മ ആസ്വദിക്കുകയായിരുന്നു. ഈ 58 വയസിനിടയിൽ ഇതാദ്യമായിട്ടാണ് അമ്മ മേക്കപ് ചെയ്യുന്നതും പുരികം ത്രഡ് ചെയ്യുന്നതും. എല്ലാത്തിനും കാരണം എന്റെ ചുരുളമ്മയാണ്. നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ് പേളി. താങ്ക്യു’- ശ്രീനിഷ് കുറിച്ചു. 
  
ഇരുവരും ഒരുമിച്ചുള്ള ഓണാഘോഷ ചിത്രങ്ങളും ആരാധകർ എറ്റെടുത്തിരുന്നു. ബിഗ് ബോസിൽ വെച്ചാണ് പേളിയും ശ്രീനിയും പരിചയപ്പെടുന്നത്. ഗെയിമിനു വേണ്ടിയുള്ള പ്രണയമാണെന്ന് പറഞ്ഞവരുടെയെല്ലാം മുഖമടച്ചുള്ള മറുപടി ആയിരുന്നു ഇരുവരും വിവാഹം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമൃതയ്ക്കൊപ്പം എപ്പോഴും നിറചിരിയോടെ മകൾ, ബാലയ്ക്കൊപ്പം ശോകം; എന്തുപറ്റിയെന്ന് ആരാധകർ