Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഷു-ഈദ് റിലീസിനായി മലയാളത്തില്‍ ഒരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങള്‍, തുടക്കമിടുന്നത് മോഹന്‍ലാല്‍, പിന്നെ പ്രണവും പൃഥ്വിരാജും ഫഹദും തിയറ്ററുകളില്‍ ആളെ കൂട്ടും !

Big films are being prepared in Malayalam for the Vishu-Eid release

കെ ആര്‍ അനൂപ്

, ബുധന്‍, 29 നവം‌ബര്‍ 2023 (15:23 IST)
2024ലെ വിഷു-ഈദ് റിലീസിനായി മലയാളത്തില്‍ ഒരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങള്‍. മാര്‍ച്ച് അവസാനത്തോടെ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസ് പ്രദര്‍ശനത്തിന് തിയേറ്ററുകളില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വിഷു- ഈദ് റിലീസായി ഏപ്രില്‍ 11ന് എത്തുന്ന സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തു വന്നിരിക്കുന്നത്.
 
പൃഥ്വിരാജ് നായകനായി എത്തുന്ന ബ്ലെസി ചിത്രം ആടുജീവിതം വിഷു റിലീസായി എത്തും എന്നാണ് കേള്‍ക്കുന്നത്. ഇതിനൊപ്പം തന്നെ ഫഹദ് ഫാസില്‍ നായകനായ എത്തുന്ന ഒരു ചിത്രം കൂടി എത്തുന്നുണ്ട്.രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. രോമാഞ്ചത്തിലെ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്ന സ്പിന്‍ ഓഫ് ചിത്രമാണ് വരാനിരിക്കുന്നത്.
 
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിഷു റിലീസിലെത്തുന്ന മറ്റൊരു ചിത്രം. 
  
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നീയാണ് എന്റെ ലോകം,നീയില്ലാതെ എങ്ങനെ ജീവിക്കും' ; ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗൗതം കാര്‍ത്തിക്