Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നീയാണ് എന്റെ ലോകം,നീയില്ലാതെ എങ്ങനെ ജീവിക്കും' ; ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗൗതം കാര്‍ത്തിക്

Manjima mohan gautham karthik wedding photos wedding anniversary wish

കെ ആര്‍ അനൂപ്

, ബുധന്‍, 29 നവം‌ബര്‍ 2023 (15:17 IST)
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടി മഞ്ജിമയും ഭര്‍ത്താവായ ഗൗതം കാര്‍ത്തിക്കും. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയും അതിനൊപ്പം ഗൗതം പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.
 
'ഒരു വര്‍ഷം മുഴുവന്‍ എന്നെ സഹിച്ചതിന് അഭിനന്ദനങ്ങള്‍. ഇത് വളരെ ഭ്രാന്തവും രസകരവുമായ യാത്രയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓരോ നിമിഷങ്ങളും മറക്കാനാകുന്നില്ല. നമ്മള്‍ എടുത്ത ഓരോ ചുവടും ഒരുമിച്ചായിരുന്നു. ഒരുമിച്ച് വളര്‍ന്നു.
ഈ വര്‍ഷം നീ എനിക്കായി ചെയ്ത എല്ലാത്തിനും നന്ദി, എന്റെ പ്രിയേ, നീ എനിക്കായി ഒരു വീട് ഉണ്ടാക്കി, എനിക്ക് തിരികെ വരാനും സുരക്ഷിതത്വം അനുഭവിക്കാന്‍ കഴിയുന്ന ഒരിടം. ഞാന്‍ വിചാരിച്ചതിലും അപ്പുറം നീ എനിക്ക് ശക്തി നല്‍കി, എന്നിലും എന്റെ കഴിവുകളിലും അചഞ്ചലമായ ആത്മവിശ്വാസം നല്‍കി. എന്റെ മനസ്സ് ഇരുണ്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍, നീ ആ സ്ഥലങ്ങളില്‍ പ്രകാശം നല്‍കി എന്നെ പുറത്തെടുത്തു.നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ്! നീയാണ് എന്റെ ലോകം. നീയില്ലാതെ ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയില്ല! ഞാന്‍ നിന്നെ പൂര്‍ണഹൃദയത്തോടെ സ്‌നേഹിക്കുന്നു! വിവാഹ വാര്‍ഷിക ആശംസകള്‍'-ഗൗതം കാര്‍ത്തിക് വീഡിയോക്കൊപ്പം എഴുതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നീയാണെന്‍ ആകാശം'; കാതലിലെ വീഡിയോ സോങ് പുറത്ത്