ബിഗ് ബോസിൽ കൂട്ടത്തല്ല്, പേളിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി!

ബിഗ് ബോസിൽ കൂട്ടത്തല്ല്, പേളിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി!

ബുധന്‍, 18 ജൂലൈ 2018 (11:11 IST)
പതിനാറ് മത്സരാർത്ഥികൾ ഒരു കുടക്കീഴിൽ കഴിയുന്ന ബിഗ് ബോസ് തുടങ്ങിയിട്ട് മൂന്നാഴ്‌ച കടന്നിരിക്കുകയാണ്. ഓരോ ദിവസവും നാടകീയ രംഗങ്ങളുമായാണ് ബിഗ് ബോസ് കടന്നുപോകുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം വിജയകരമായി തുടരുന്ന പരിപാടിയാണ് ബിഗ് ബോസ്. 
 
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി തിളങ്ങിനില്‍ക്കുന്ന 16 പേരായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ശ്രദ്ധേയമായത് പേളിയും രഞ്ജിനിയും തമ്മിലുണ്ടായ വഴക്കായിരുന്നു. മറ്റ് ടാസ്‌ക്കുകളില്‍ നിന്ന് പോയിന്റുകള്‍ നഷ്ടപ്പെട്ടതിനാല്‍ ഇത് വീണ്ടെടുക്കുന്നതിനായി ബിഗ് ബോസ് നല്‍കിയ അവസരമായിരുന്നു ഭാര്‍ഗവീനിലയം. പേളിയായിരുന്നു ആദ്യം കഥ പറയാനെത്തിയത്.
 
പ്രേതകഥയ്ക്ക് പകരം ഏതൊ ഒരു പൊട്ടക്കഥ പറഞ്ഞ് എല്ലാവരെയും ഫൂളാക്കുകയായിരുന്നു പേളിയെന്ന് രഞ്ജിനിയും പറഞ്ഞു. തനിക്ക് നല്‍കിയ ടാസ്‌ക്ക് പൂര്‍ത്തീകരിച്ച് പോയിന്റ് നേടാന്‍ ശ്രമിക്കുന്നതിന് പകരം തന്നെ ടാര്‍ജറ്റ് ചെയ്തിട്ട് കാര്യമില്ലെന്ന് രഞ്ജിനിയും തുറന്നടിച്ചതോടെ അത് മുട്ടന്‍വഴക്കായി മാറുകയായിരുന്നു. പേളി കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പലരും ചെരുപ്പ് എറിയാനും മറ്റും തുടൺഗിയതിന് ശേഷമാണ് സംഭവം വഴക്കിലേക്ക് മാറിയത്. 
 
ബിഗ് ബോസിലെ യൂസ് ലെസ്സ് ക്യാപ്റ്റനാണ് രഞ്ജിനിയെന്നായിരുന്നു പേളി പറഞ്ഞത്. ടാസ്‌ക്ക് കൃത്യമായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ലെന്നതിന് തന്നെ ടാര്‍ജറ്റ് ചെയ്യുകയാണ് പേളിയെന്നായിരുന്നു രഞ്ജിനി പറഞ്ഞത്. ബിഗ് ബോസിലെ ക്യാപ്റ്റന്‍ മാത്രമാണ് രഞ്ജിനി. ഇന്ത്യയുടെ പ്രധാനമന്ത്രിയൊന്നുമല്ല, പേളിയുടെ കുറ്റപ്പെടുത്തല്‍ തുടരുന്നതിനിടയില്‍ കൃത്യമായ മറുപടി നല്‍കി രഞ്ജിനിയും ഇടപെടുന്നുണ്ടായിരുന്നു. ഒച്ച ഉയര്‍ത്തി സംസാരിച്ചത് കൊണ്ട് മാത്രം പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമാവില്ലെന്നും പേളി പറയുന്നുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ദിലീപിനെ കുടുക്കിയതാണ്, നടി പോലും ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല, പിന്നെങ്ങനെ വിശ്വസിക്കും? - സഹപ്രവർത്തകരുടെ മനസ്സിലിരുപ്പ് തുറന്ന് പറഞ്ഞ് മാല പാർവതി