പെണ്ണുങ്ങളോട് കൊഞ്ചിക്കുഴഞ്ഞ് ഷിയാസ്? ആരോപണങ്ങളുമായി ബഷീർ
ബിഗ് ബോസിൽ പുതിയ തർക്കം; ഷിയാസിനെതിരെ ആരോപണങ്ങളുമായി ബഷീർ
Publish Date: Tue, 17 Jul 2018 (11:11 IST)
Updated Date: Tue, 17 Jul 2018 (11:22 IST)
പതിനാറ് മത്സരാർത്ഥികൾ ഒരു കുടക്കീഴിൽ കഴിയുന്ന ബിഗ് ബോസ് തുടങ്ങിയിട്ട് മൂന്നാഴ്‌ച കടന്നിരിക്കുകയാണ്. ഓരോ ദിവസവും നാടകീയ രംഗങ്ങളുമായാണ് ബിഗ് ബോസ് കടന്നുപോകുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം വിജയകരമായി തുടരുന്ന പരിപാടിയാണ് ബിഗ് ബോസ്.
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി തിളങ്ങിനില്‍ക്കുന്ന 16 പേരായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. എലിമിനേഷനിലൂടെ അതാത് ആഴ്ചകളില്‍ ഓരോ താരവും പുറത്തേക്ക് പോകും. ആദ്യ ആഴ്ചയിലെ എലിമിനേഷനിലൂടെ ഡേവിഡ് ജോണാണ് പുറത്തേക്ക് പോയത്. ആരോഗ്യപരമായ കാരണത്തെത്തുടര്‍ന്ന് മനോജ് വര്‍മ്മ നേരത്തെ പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനിൽ നറുക്ക് വീണത് ഹിമ ശങ്കറിനായിരുന്നു.
അതിനിടെയാണ്, ഷിയാസിനെക്കുറിച്ച് മല്‍സരാര്‍ത്ഥികളിലൊരാളായ ബഷീര്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. പെണ്ണുങ്ങളോട് കൊഞ്ചി കുഴഞ്ഞ് ഷിയാസ് സ്വന്തം ഇമേജ് കളയുകയാണെന്നാണ് ബഷീര്‍ പറഞ്ഞു. ഷിയാസ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാറുണ്ടെന്നും തുടക്കത്തിലേ നുളളി കളഞ്ഞാലേ പ്രശ്‌നങ്ങള്‍ അവസാനിക്കൂ എന്നും ബഷീര്‍ പറഞ്ഞു. പെണ്ണുങ്ങളോടാണ് ഷിയാസ് കൂടുതലായി സംസാരിക്കാറുള്ളതെന്ന് ഷിയാസ് വന്നതു മുതലേ ബിഗ് ബോസിൽ ഉയർന്നുവന്ന സംസാരമായിരുന്നു.