Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്ന് അഖില്‍ മാരാര്‍ പുറത്തേക്ക് ! കാരണം ഇതാണ്

അഖിലിനെതിരെ ഉചിതമായ നടപടിയെടുക്കുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2023 (08:43 IST)
Bigg Boss Malayalam Season 5: ബിഗ് ബോസ് സീസണ്‍ ഫൈവിലും വിവാദങ്ങള്‍ക്ക് കുറവില്ല. ശക്തനായ മത്സരാര്‍ഥികളില്‍ ഒരാളായ അഖില്‍ മാരാര്‍ ആണ് ഇത്തവണ നോട്ടപ്പുള്ളി ആയിരിക്കുന്നത്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് മരിച്ച ആദിവാസി യുവാവ് മധുവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് അഖിലിന് തിരിച്ചടിയായിരിക്കുന്നത്. അഖിലിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കാനുള്ള സാധ്യതയുണ്ട്. 
 
'ഭക്ഷണം മോഷ്ടിക്കാന്‍ നീയെന്താ മധുവാണോ' എന്ന് അഖില്‍ മാരാര്‍ ബിഗ് ബോസ് വീട്ടിലെ മറ്റൊരു മത്സരാര്‍ഥിയോട് തമാശ രൂപേണ ചോദിക്കുന്നുണ്ട്. ഈ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ ശനിയാഴ്ച അവതാരകന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. വിവാദ പരാമര്‍ശം തമാശയായി പറഞ്ഞതാണെന്നാണ് അഖില്‍ മോഹന്‍ലാലിനോട് വിശദീകരിച്ചത്. പ്രേക്ഷകരോട് ബിഗ് ബോസിന് വേണ്ടി മോഹന്‍ലാലും വിവാദ പരാമര്‍ശം നടത്തിയ അഖില്‍ മാരാറും ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ അഖിലിനെതിരെ ഉചിതമായ നടപടിയെടുക്കുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 
 
അഖില്‍ മാരാര്‍ക്കെതിരെ ദിശ ഡയറി പൊലീസിനും എസ്.സി, എസ്.ടി. കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. എസ്.സി., എസ്.ടി. കമ്മീഷനും പൊലീസും അഖില്‍ മാരാര്‍ക്കെതിരെ കേസ് എടുക്കുകയാണെങ്കില്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് അഖില്‍ പുറത്തിറങ്ങേണ്ടി വരും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

അടുത്ത ലേഖനം
Show comments