Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bigg Boss Season 5: ശോഭയെ പുറത്താക്കി,'ചക്രവ്യൂഹം'വിജയിക്ക് ലഭിക്കുന്നത് 16 പേരും കൊതിക്കുന്ന നേട്ടം

Bigg Boss Season 5: ശോഭയെ പുറത്താക്കി,'ചക്രവ്യൂഹം'വിജയിക്ക് ലഭിക്കുന്നത് 16 പേരും കൊതിക്കുന്ന നേട്ടം

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ഏപ്രില്‍ 2023 (10:08 IST)
ഈയാഴ്ചയിലെ പുതിയ വീക്കിലി ടാസ്‌കിന് ചക്രവ്യൂഹം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആക്ടിവിറ്റി ഏരിയയിലേക്ക് എത്തിയ 16 മത്സരാര്‍ത്ഥികളും ഓരോരുത്തരുടെയും പേരും ചിത്രവുമടങ്ങിയ ബോര്‍ഡ് വച്ചിരിക്കുന്ന പെഡസ്റ്റലുകള്‍ക്ക് പിന്നിലെ നില്‍ക്കണം.
 
അതിനുശേഷം ഏകകണ്‌ഠേന ചര്‍ച്ച ചെയ്ത് ഓരോരുത്തരെയായി പുറത്താക്കുകയാണ് ടാസ്‌കില്‍ ചെയ്യേണ്ടത്. ടാസ്‌ക് ആരംഭിച്ച് കഴിഞ്ഞാല്‍ പുറത്താക്കപ്പെട്ടവര്‍ ഹാളില്‍ ടിവി വെച്ചിരിക്കുന്ന ഭാഗത്ത് ചെന്നിരിക്കണം.
 
ടോയ്ലറ്റില്‍ പോകാനോ ഭക്ഷണം കഴിക്കാനോ ഒന്നും മത്സരത്തിനിടയില്‍ പാടില്ല. എന്നാല്‍ വിജയിക്ക് ലഭിക്കുന്നത് നോമിനേഷന്‍ ഫ്രീ കാര്‍ഡാണ്. പത്താഴ്ചക്കുള്ളില്‍ ഒരുതവണ എപ്പോള്‍ വേണമെങ്കിലും ഈ കാര്‍ഡ് ഉപയോഗിച്ച് നോമിനേഷന്‍ ഫ്രീ ആകാനാകും.
 
ഗെയിം ആരംഭിച്ച് ആദ്യം പുറത്താക്കിയത് ശോഭയാണ്. മത്സരാര്‍ത്ഥികളില്‍ 15 പേരും ഒരേ നിലപാടെടുത്തു.ക്യാപ്റ്റന്‍ ആയതിനാല്‍ ഈ വാരം സേഫ് ആണല്ലോ എന്നാണ് പുറത്താക്കലിന് കാരണമായി അവര്‍ പറഞ്ഞത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് ഭക്ഷണം,മുസ്ലിം വിവാഹത്തെക്കുറിച്ച് നിഖില വിമല്‍