Select Your Language

Notifications

webdunia
webdunia
webdunia
Sunday, 5 January 2025
webdunia

ശബരിമലയില്‍ എത്തിയ പാര്‍വതി ജയറാമിന്റെ പ്രായം എത്രയെന്ന് അറിയാമോ ?

ശബരിമലയില്‍ എത്തിയ പാര്‍വതി ജയറാമിന്റെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ഏപ്രില്‍ 2023 (09:01 IST)
ഏപ്രില്‍ ഏഴിന് പാര്‍വതി ജയറാമിന്റെ പിറന്നാള്‍ കുടുംബം ആഘോഷിച്ചു.കാളിദാസന്റെ ഭാര്യയാക്കാന്‍ പോകുന്ന തരിണി കലിംഗരായര്‍ പാര്‍വതിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. തന്റെ അമ്മയില്‍ നിന്ന് താന്‍ അകന്നിരിക്കുമ്പോള്‍ തന്റെ അമ്മയായതിന് നന്ദി എന്നാണ് ആശംസയായി എഴുതിയിരുന്നത്. 
 
1970 ഏപ്രില്‍ ഏഴിന് ജനിച്ച താരത്തിന് 53 വയസ്സാണ് പ്രായം.
 
1988ലെ ജയറാമിന്റെ ആദ്യ ചിത്രമായ അപരനില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് പാര്‍വതിയെ ആദ്യമായി കാണുന്നത്. ഈ ചിത്രത്തില്‍ നടിയുടെ സഹോദരനായാണ് ജയറാം അഭിനയിച്ചത്.പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായി അഭിനയിച്ചത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ തലയണമന്ത്രം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തട്ടികൂട്ട് ഫിലിം തന്നെയായിരുന്നു 'നല്ല സമയം':ഒമ്മര്‍ ലുലു