Webdunia - Bharat's app for daily news and videos

Install App

ബിലാലിന് വേണ്ടി മറ്റ് പ്രൊജക്ടുകള്‍ നീട്ടിവെച്ച് മമ്മൂട്ടി, തിരക്കഥ തീരുമാനമായി; മറ്റൊരു സൂപ്പര്‍താരവും പ്രധാന വേഷത്തില്‍

Webdunia
ചൊവ്വ, 27 ജൂണ്‍ 2023 (17:50 IST)
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കും. ബിലാലിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ മമ്മൂട്ടി ബിലാലിന് വേണ്ടി നീട്ടിയതായാണ് വിവരം. അടുത്ത മാസം തന്നെ ബിലാല്‍ ആരംഭിക്കുന്നതിനു വേണ്ടിയാണ് ഈ വര്‍ഷം കമ്മിറ്റ് ചെയ്ത മിക്ക പ്രൊജക്ടുകളുടെയും ഷൂട്ടിങ് നീട്ടിവയ്ക്കാന്‍ മമ്മൂട്ടി അതാത് സംവിധായകന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 
 
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാലിന്റെ തിരക്കഥ ഉണ്ണി ആര്‍ തന്നെയാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗമായി തന്നെയാണ് ബിലാല്‍ എത്തുന്നത്. ബിലാലിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട അവസാന ഘട്ട ചര്‍ച്ചകള്‍ നടത്തിയെന്ന് മമ്മൂട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 
 
മനോജ് കെ.ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് എന്നിവരെല്ലാം ബിലാലിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കും. ഫഹദ് ഫാസിലോ ദുല്‍ഖര്‍ സല്‍മാനോ ബിലാലില്‍ അതിഥി വേഷത്തില്‍ എത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ആയിട്ടില്ല. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ വീട് ഉള്‍പ്പെടെ ആറു കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് യുവതിയുടെ ഭര്‍ത്താവ്

സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം: 5 പോലീസുകാരുടെ ഫോണുകള്‍ പരിശോധിക്കും

അടുത്ത ലേഖനം
Show comments