മോഹൻലാലിന് പകരം മമ്മൂട്ടി ആയിരുന്നെങ്കിൽ?...

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (14:07 IST)
നടൻ മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറെടുക്കുന്നു എന്ന രീതിയിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തത്. ‘ഏട്ടൻ ചാണകത്തിൽ ചവുട്ടി’ എന്ന രീതിയിലുള്ള ട്രോളുകളും വന്നുതുടങ്ങി.
 
മോഹൻലാലിന്റെ സ്ഥാനത്ത് മമ്മൂട്ടിയായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ പ്രതികരണം എന്താകുമായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ചർച്ചയാകുന്ന ഈ വാർത്തയിലെ നായകൻ മമ്മൂട്ടി ആയിരുന്നെങ്കിൽ അദ്ദേഹം ഈ വാർത്തയോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമാക്കുകയാണ് സുനിത ദേവദാസ്. 
 
വാർത്ത വന്നു മിനിട്ടുകൾക്കകം ഇക്ക പറഞ്ഞേനെ " ന്ത് ? മത്സരിക്കാനോ? ഞാനോ? ഞാനിപ്പോ സിനിമയിൽ ഒക്കെ അഭിനയിച്ചു കഞ്ഞി കുടിച്ചു പോകുന്നതിൽ നിനക്കൊക്കെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? മത്സരിക്കാൻ ! ഞാൻ ! ബി ജെ പി ടിക്കറ്റിൽ " എന്നൊക്കെ.- സുനിത ദേവദാസിന്റെ ഈ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്. 
 
കേരളത്തിൽ ഇന്ന് പ്രശസ്തരായ മനുഷ്യരിൽ മോഹൻലാലിന് മാത്രമേ ഏതെങ്കിലും വിഷയത്തിൽ കറക്ടായ നിലപാട് ഇല്ലാത്തതുള്ളു എന്ന് സുനിത പറയുന്നു. മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ അദ്ദേഹം ഒന്നും പറയില്ല. അദ്ദേഹം കമ്മ്യൂണിസ്റുകാർക്കൊപ്പം നിൽക്കുകയും ബിജെപിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന ആളാണ്. വേണമെങ്കിൽ കോൺഗ്രസ്സുകാർക്ക് വേണ്ടി വെള്ളം കോരുകയും ലീഗുകാർക്ക് വേണ്ടി കുടമിട്ടുടക്കുകയും കൂടി ചെയ്യുമെന്നും സുനിത ആരോപിക്കുന്നുണ്ട്.
 
സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഏട്ടൻ ചാണകത്തിൽ ചവിട്ടുമോ ഇല്ലയോ എന്നതാണല്ലോ ചർച്ച

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പേളിയും ശ്രീനിഷും മാത്രമല്ല, ബിഗ് ബോസിൽ മറ്റൊരു വിവാഹം കൂടി!