‘കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് മോഹൻലാൽ എന്ന സത്യം’

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (10:09 IST)
നടൻ മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന വാർത്തകളോട് പ്രതികരിച്ച് സംവിധായകൻ എം എ നിഷാദ്. ഒരു കലാകാരൻ പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മാത്രം ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് യുക്തിരഹിതമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
 
എം എ നിഷാദിന്റെ കുറിപ്പ്:
 
പ്രചരിക്കുന്ന വാർത്തകൾ അതിന്റെ നിചസ്ഥിതി അറിയാതെ, അല്ലെങ്കിൽ അദ്ദേഹം പറയാതെ പ്രതികരിക്കില്ല ഞാൻ. ഒരു കലാകാരൻ പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മാത്രം ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് യുക്തി രഹിതം. അങ്ങനെ തന്നെ. അതാണ് ശരി.
 
മോഹൻലാൽ അല്ല ഏതൊരു വ്യക്തിക്കും തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും പ്രസ്ഥാനത്തിലും വിശ്വസിക്കാൻ ഉളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. അതൊരാളുടെ അവകാശം. ഒരാൾ ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നുളളത് അയാളുടെ മനോധർമ്മവും ബുദ്ധി ശക്തിയെയും അടിസ്ഥാനമാക്കി അതിനെ ആശ്രയിച്ചാണ് എന്നുളളതും ഒരു സത്യം തന്നെ. (അതായത് മണ്ടത്തരങ്ങളിൽ ചെന്ന് ചാടാതിരിക്കാനുളള ബുദ്ധി എന്ന സത്യം )
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എന്നെ ജീവിക്കാൻ പഠിപ്പിച്ചത് അശോകൻ ചേട്ടനാണ്: ദിലീപ്