ബിജെപി പ്രവേശനം സംബന്ധിച്ച് മോഹൻലാലുമായി ഇതുവരെ ചർച്ച നടന്നിട്ടില്ല; പി എസ് ശ്രീധരൻ പിള്ള
ബിജെപി പ്രവേശനം സംബന്ധിച്ച് മോഹൻലാലുമായി ഇതുവരെ ചർച്ച നടന്നിട്ടില്ല; പി എസ് ശ്രീധരൻ പിള്ള
മോഹൻലാൽ ബിജെപിയിലേക്ക് വരുന്നത് സന്തോഷമുള്ള കാര്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. 'സേവാ ഭാരതിയോട് മോഹൻലാൽ നിലവിൽ സഹകരിക്കുന്നുണ്ട്. എന്നാൽ ബിജെപി പ്രവേശനം സംബന്ധിച്ച് മോഹൻലാലുമായി ഇതുവരെ ചർച്ച നടന്നിട്ടില്ല. അദ്ദേഹം സ്ഥാനാർത്ഥിയായാൽ അതും സന്തോഷമുള്ള കാര്യമാണെ'ന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്ന വിഷയമായിരുന്നു, പല വിഷയങ്ങളിലും സംഘപരിവാര്‍ ചായ്‌വുള്ള മോഹന്‍ലാല്‍ ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നുള്ളത്. ഇതിനായി ആർ എസ് എസ് മോഹൻലാലിന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നുള്ളതും. എന്നാൽ ഈ വിഷയവുമായി മോഹൻലാലിനോട് ഇതുവരെ ചർച്ചകളൊന്നും നടന്നില്ലെന്നാണ് ശ്രീധരൻ പിള്ള വ്യക്തമാക്കുന്നത്.