Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോഡി ഡബിൾ ഉപയോഗിച്ച് ചതിച്ചു; സംവിധായകനെതിരെ ബോബി സിംഹ

remya nambeeshan
ചെന്നൈ , ശനി, 23 മാര്‍ച്ച് 2019 (07:56 IST)
ബോഡി ഡബിൾ ഉപയോഗിച്ച് സംവിധായകൻ ചതിച്ചെന്ന ആരോപണവുമായി തെന്നിന്ത്യന്‍ താരം ബോബി സിംഹ. കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത അഗ്നി ദേവി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോൺ പോൾരാജിനും നിർമാതാവിനുമെതിരെയാണ് താരം രംഗത്ത് എത്തിയത്. ഇരുവര്‍ക്കുമെതിരെ ബോബി വഞ്ചനക്കുറ്റത്തിന് കേസ് നല്‍കി.

സ്ക്രിപ്റ്റ് മോശമായിരുന്നതിനാല്‍ അഞ്ച് ദിവസത്തെ അഭിനയത്തിന് ശേഷം സിനിമയില്‍ നിന്നും പിന്മാറി. ആദ്യം വായിക്കാൻ നൽകിയ സ്ക്രിപ്റ്റ് അല്ല സിനിമ തുടങ്ങിയപ്പോൾ തനിക്ക് ലഭിച്ചത്. ഇതോടെ സിനിമയുടെ ഭാഗം ആകേണ്ടെന്ന് തീരുമാനിച്ചത്.

എന്നാൽ താന്‍ അഭിനയിച്ച ഭാഗങ്ങളിൽ ചില തിരുത്തലുകൾ വരുത്തി ബോഡി ഡബിളും വിഎഫ്എക്സും ഉപയോഗിച്ച് സംവിധായകന്‍ സിനിമ പൂർത്തീകരിച്ചു. എന്റെ ശബ്ദം പോലും മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു.  
പരാതി നല്‍കിയ ശേഷം കേസ് നടപടികള്‍ കോടതിയില്‍ നടക്കുമ്പോള്‍ തന്നെ സിനിമ റിലീസ് ചെയ്‌തു. ന്യായമായ കാര്യമാണോ ഇതെന്നും ബോബി ചോദിച്ചു.

സിനിമയുടെ ട്രെയിലർ കണ്ടെങ്കിലും സിനിമ കണ്ടിട്ടില്ല. 60 ലക്ഷം രൂപയായിരുന്നു അഗ്നി ദേവിയില്‍ തന്റെ പ്രതിഫലം. ലാഭത്തിലെ ഷെയറിന്റെ പത്തുശതമാനവും ഓഫര്‍ ചെയ്‌തിരുന്നു. പത്തുലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. ഇതൊക്കെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ബോബി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാബു ആന്റണിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ ഇനി ഹോളിവുഡിലും !