Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹപ്രവര്‍ത്തകനെതിരെ ബോഡി ഷെയ്മിങ് പരാമര്‍ശവുമായി സൗബിന്‍ ഷാഹിര്‍; മാപ്പ് പറയണമെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

നിരവധി പേരാണ് സൗബിനെതിരെ രംഗത്തെത്തിയിരിക്കുന്നത്

Body Shaming statement Soubin Shahir
, ബുധന്‍, 8 ഫെബ്രുവരി 2023 (08:56 IST)
സൗബിന്‍ ഷാഹില്‍ പ്രധാന വേഷത്തിലെത്തിയ രോമാഞ്ചം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി പല മാധ്യമങ്ങള്‍ക്കും സൗബിനും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അഭിമുഖം നല്‍കുന്നുണ്ട്. അങ്ങനെയൊരു അഭിമുഖത്തില്‍ രോമാഞ്ചം സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ച നടനെതിരെ സൗബിന്‍ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 
 
' ഇവന്റെ മുഖമൊന്ന് ആലോചിച്ച് നോക്കിയേ, പേടിച്ച് ചാവില്ലേ. ശരിക്കും ഈ പടത്തില്‍ ഈ പറയുന്ന ലുക്ക് വെച്ച് ആരായിരിക്കും പ്രേതം? ഇവനാണ് ' എന്നാണ് മനോരമയിലെ അഭിമുഖത്തിനിടെ സൗബിന്‍ പറയുന്നത്. 
 


നിരവധി പേരാണ് സൗബിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവര്‍ത്തകനെതിരെ ബോഡി ഷെയ്മിങ് നടത്തിയ സൗബിന്‍ മാപ്പ് പറയണമെന്ന് നിരവധിപേര്‍ ആവശ്യപ്പെട്ടു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sphadikam Re Release: സ്ഫടികം റീ റിലീസ് നാളെ, ഷോ ടൈം ഇങ്ങനെ