Webdunia - Bharat's app for daily news and videos

Install App

'വലിമൈ' കാണാന്‍ തിയറ്ററിനു മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്ന അജിത്ത് ഫാന്‍സിന്റെ ഇടയിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു

Webdunia
വ്യാഴം, 24 ഫെബ്രുവരി 2022 (12:45 IST)
തല അജിത്ത് ഫാന്‍സിന് നേരെ ബൈക്കിലെത്തിയ രണ്ട് പേര്‍ പെട്രോള്‍ ബോംബ് എറിഞ്ഞതായി റിപ്പോര്‍ട്ട്. അജിത്തിന്റെ 'വലിമൈ' കാണാന്‍ തിയറ്ററിന് മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്ന ആരാധകര്‍ക്കിടയിലേക്കാണ് പെട്രോള്‍ ബോംബ് എറിഞ്ഞ് രണ്ട് പേര്‍ കടന്നുകളഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 
 
കോയമ്പത്തൂര്‍ നഗരത്തിലെ ഗംഗ, യമുന തിയറ്ററുകള്‍ക്ക് സമീപമാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് ബിഗ് ബജറ്റ് ചിത്രം വലിമൈ റിലീസ് ചെയ്തത്. തിയറ്റര്‍ കോംപ്ലക്‌സിന് മുന്നില്‍ അജിത്തിന്റെ നൂറ് അടി നീളമുള്ള ഫ്‌ളക്‌സ് ബാനര്‍ ആരാധകര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു സമീപം നില്‍ക്കുകയായിരുന്ന ആരാധകര്‍ക്കിടയിലേക്കാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. 
 
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേര്‍ പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞ ശേഷം സ്ഥലംവിട്ടു. ബോംബ് പൊട്ടിത്തെറിച്ച് ഒരു ആരാധകന്റെ കാലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. കാട്ടൂര്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

അടുത്ത ലേഖനം
Show comments