Select Your Language

Notifications

webdunia
webdunia
webdunia
webdunia

കങ്കണയുടെ ഓഫീസ് തകർത്തത് പ്രതികാരനടപടി, നഷ്ടപരിഹാരം നൽകണമെന്ന് ബോംബൈ ഹൈക്കോടതി

കങ്കണയുടെ ഓഫീസ് തകർത്തത് പ്രതികാരനടപടി, നഷ്ടപരിഹാരം നൽകണമെന്ന് ബോംബൈ ഹൈക്കോടതി
, വെള്ളി, 27 നവം‌ബര്‍ 2020 (13:11 IST)
ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ മുംബൈയിലെ ബംഗ്ലാവിനെതിരെ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) നക്ലിയ നോട്ടീസ് ബോംബൈ ഹൈക്കോടതി റദ്ദാക്കി. ബംഗ്ലാവിന്റെ ഒരു ഭാഗം കോർപ്പറേഷൻ പൊളിച്ചുകളഞ്ഞത് പ്രതികാരനടപടിയാണെന്നും ഹൈക്കോറ്റതി വിമർശിച്ചു.
 
സംഭവത്തിൽ മുംബൈ കോർപ്പറേഷന് കോടതി നോട്ടീസ് നൽകി. എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കാൻ കോടതി ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കങ്കണയുടെ പരാതിയിൻമേലാണ് കോടതി നടപടി.
 
അതേസമയം കങ്കണയുടെ പരസ്യപ്രസ്‌താവനകളോട് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു.പൊതുവേദികളില്‍ സംയമനം പാലിക്കുകയും ജാഗ്രതവേണമെന്നും കോടതി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കപ്പേള തെലുങ്കിലേക്ക്, അന്ന ബെന്നിന്റെ റോളിൽ അനിഖ