Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമലയുമൊത്തുള്ള ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്താൻ പാടില്ല, മുൻ‌കാമുകന് കോടതിയുടെ വിലക്ക്

അമലയുമൊത്തുള്ള ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്താൻ പാടില്ല, മുൻ‌കാമുകന് കോടതിയുടെ വിലക്ക്
, ശനി, 21 നവം‌ബര്‍ 2020 (09:33 IST)
ചെന്നൈ: അമല പൊളിനൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യ മധ്യമങ്ങളിൽ ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തതിൽ താരത്തിന്റെന്റെ മുൻ കാമുകൻ ഭവ്‌നീന്ദർ സിങ്ങിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് അമല പോൾ ഭവ്‌നീന്ദർ സിങ്ങിനെതിരെ നൽകിയ ഹർജിയിലാണ് മാദ്രാസ് ഹൈക്കോടതിയുടെ നടപടി. കേസ് ഡിസംബർ 22 ന് വീണ്ടും പരിഗണിയ്ക്കും.
 
ഇരുവരും പാരമ്പരാഗത രാജസ്ഥാനി വധുവരൻമാരായി വേഷമിട്ട ചിത്രം ഭവ്നീന്ദസ് സിങ് നേരത്തെ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിയ്ക്കുകയും മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തു. ഇതോടെ ഫോട്ടോഷൂട്ടിന്റെ ഭാഗമായി പകർത്തിയ ചിത്രങ്ങൾ ഭവ്നീന്ദർ സിങ് ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമാക്കി അമല പോൾ കോടതിയെ സമീപിയ്ക്കുകയായിരുന്നു. ചിത്രങ്ങൾ പിന്നീസ് ഭവ്‌നീന്ദർ സിങ് സാമൂഹ്യ മാധ്യമങ്ങളിൽനിന്നും നീക്കം ചെയ്തിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈനകരി രണ്ടാം വാര്‍ഡില്‍ സിപിഎമ്മിന് എതിരില്ല