‘ശബരിമല ആചാരം ലംഘിക്കുമെന്ന് പറഞ്ഞു, പാർവതിയുടെ ഉയരെ കാണില്ല’- ബോയ്‌കോട്ടിന് ആഹ്വാനം!

വെള്ളി, 10 മെയ് 2019 (12:26 IST)
മനു അശോകൻ സംവിധാനം ചെയ്ത പാർവതി ചിത്രം ‘ഉയരെ’ക്ക് നല്ല അഭിപ്രായം ആണ് ലഭിക്കുന്നത്. മികച്ച പ്രകടനവുമായി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് ചിത്രം. ഇപ്പോഴിതാ, തനിക്ക് തോന്നുകയാണെങ്കിൽ ആർത്തവമുള്ള സമയത്ത് ക്ഷേത്രങ്ങളിൽ പ്രവേശിക്കുമെന്ന പാർവതിയുടെ പ്രസ്താവനയെ ഏറ്റെടുത്ത് സിനിമ ബഹിഷ്കരിക്കണമെന്നുള്ള ആഹ്വാനമാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. 
 
ശ്രീരാജ് കൈമൾ എന്ന യുവാവിന്റെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഉയരെ എന്ന സിനിമയെ പറ്റി വളരെ നല്ല അഭിപ്രായം ആണ്. കാണണമെന്ന് കരുതിയതാണ്. പക്ഷേ നായിക പാർവതിയുടെ ഒരു സ്റ്റേറ്റ്മെന്റ് - അവർക്ക്‌ തോന്നിയാൽ ശബരിമല ആചാരങ്ങൾ ലംഘിക്കും പോലും. അത് കൊണ്ട് എന്റെ 90 രൂപ എന്തായാലും ഇനി ആ സിനിമയുടെ കളക്ഷനിൽ ഉണ്ടാകില്ല. - എന്ന് പോസ്റ്റിൽ പറയുന്നു. 
 
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ബോയ്ക്കോട്ട് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ് എഴുതിയിരിക്കുന്നത്. 
 
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നതായി  നടി പാര്‍വതി പറഞ്ഞിരുന്നു. ആര്‍ത്തവമുളള ദിവസങ്ങളില്‍ അമ്പലത്തില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോകുക തന്നെ ചെയ്യുമെന്നും വിധിക്കൊപ്പമാണെന്നും പാര്‍വതി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ‘’അഭിനയ മോഹം കൊണ്ടാണ് സാർ,ഞാനും കൂടി നിന്നോട്ടെ’’; താന്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം തുറന്ന് പറഞ്ഞ് മമ്മൂട്ടി