Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ അസിസ്റ്റന്‍സ് പല തവണ ദുല്‍ഖറിനെ കളിയാക്കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി ബൃന്ദ മാസ്റ്റര്‍

എന്തൊരു എളിമയാണ് ദുല്‍ഖറിന്: ബൃന്ദ മാസ്റ്റര്‍

എന്റെ അസിസ്റ്റന്‍സ് പല തവണ ദുല്‍ഖറിനെ കളിയാക്കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി ബൃന്ദ മാസ്റ്റര്‍
, ശനി, 24 മാര്‍ച്ച് 2018 (09:21 IST)
മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കയായി ബൃന്ദ മാസ്റ്റര്‍ നൂറു കണക്കിന് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരക്കേറിയ കൊറിയോഗ്രഫറാണ് ബൃന്ദ മാസ്റ്റര്‍. മലയാളത്തിലെ ദുല്‍ഖറിന്റെ മികച്ച സിനിമകളിലെല്ലാം ഡാന്‍സ് കൊറിയോഗ്രഫി ചെയ്തത് ഇവരാണ്. 
 
ലോക വനിതാ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തില്‍ ബൃന്ദ മാസ്റ്റര്‍ ദുല്‍ഖറിനെ കുറിച്ച് പറയുകയുണ്ടായി. അഭിമുഖത്തിനിടെ മാസ്റ്റര്‍ക്ക് ഒരു വീഡിയോ സന്ദേശവുമായി ദുല്‍ക്കര്‍ എത്തിയിരുന്നു. താന്‍ ഇഷ്ടപ്പെടുന്നവരില്‍ ഒരാളാണ് ബൃന്ദയെന്നും അവരോട് തനിക്ക് ഒരുപാട് ആദരവും ബഹുമാനവും ഉണ്ടെന്ന് ദുല്‍ക്കര്‍ തുറന്നു പറഞ്ഞു. 
 
കുഞ്ഞുങ്ങളെപ്പോലെ എനിക്ക് ആരെയെങ്കിലും ലാളിക്കാന്‍ തോന്നിയിട്ടുണ്ടെങ്കില്‍ അത് ദുല്‍ക്കറിനെയാണ് എന്നായിരുന്നു വീഡിയോ കേട്ട് കഴിഞ്ഞ് മാസ്റ്റര്‍ അഭിമുഖത്തില്‍ പറഞ്ഞത്. എന്റെ അസിസ്റ്റന്റ്‌സ് അദ്ദേഹത്തെ പലരീതിയിലും കളിയാക്കിയിട്ടുണ്ട്. പക്ഷേ അദ്ദേഹം അതൊന്നും കാര്യമാക്കാറില്ല. എന്തൊരു എളിമയാണ്. യൂണിറ്റില്‍ എല്ലാവരോടും നല്ല പെരുമാറ്റമാണ്. താരജാട തൊട്ടുതീണ്ടിയിട്ടില്ല- മാസ്റ്റര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലം മറയ്ക്കാത്ത ദേവനര്‍ത്തകി: തങ്കമണി ഗോപിനാഥിന്‍റെ ജന്‍‌മശതാബ്‌ദി 27ന്