വിനായകനെ കസ്റ്റഡിയിലെടുത്ത് പോലീസ്; മദ്യപിച്ച് സ്റ്റേഷനിലും ബഹളമുണ്ടാക്കി നടന്‍
മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറി
നടന്‍ വിനായകൻ പോലീസ് കസ്റ്റഡിയില്‍. മദ്യപിച്ച് ഹോട്ടലിൽ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് സംഭവം. മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. നടന്‍ പൊലീസ് സ്റ്റേഷന് അകത്തുവെച്ചും ബഹളമുണ്ടാക്കി.
ഇതിനിടെ വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിനായകന്‍ ഷൂട്ടിങ്ങിന്റെ ഭാഗമായി കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് വരികയായിരുന്നു. മറ്റ് അണിയറപ്രവര്‍ത്തകര്‍ റൂം ഒഴിഞ്ഞെങ്കിലും നടന്‍ റൂം വിടാന്‍ തയാറായില്ല. ഇതോടെ ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാവുകയായിരുന്നു.
സമീപകാലങ്ങളിൽ പൊതുഇടങ്ങളിൽ വിനായകൻ പ്രശ്നക്കാരൻ ആകുന്നത് ഇതാദ്യമായിട്ടല്ല. അടുത്തിടെ നടൻ സ്വന്തം ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ വെച്ച് അയൽക്കാരനോട് തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. ഉടുതുണി അഴിച്ച് നഗ്നതാ പ്രദർശനത്തിന് മുതിരാനും നടൻ മടി കാണിച്ചില്ല.