Webdunia - Bharat's app for daily news and videos

Install App

എന്തൊരു വൃത്തികെട്ട നിയമമാണിത്?: സർക്കാർ പുനഃപരിശോധിക്കണം, മദ്യനയത്തിനെതിരെ വിജയ് ബാബു

നിഹാരിക കെ.എസ്
തിങ്കള്‍, 2 ജൂണ്‍ 2025 (14:25 IST)
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം പുനഃപ്പരിശോധിക്കണമെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാംതീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് വിജയ് ബാബു പറയുന്നത്. ഞായറാഴ്ചയും ഒന്നാം തീയതിയും ഒന്നിച്ചുവന്ന സാഹചര്യത്തിലായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്.
 
'ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാംതീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎല്‍ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന്, മദ്യംകഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ട് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്?', വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ അവസാനം വിജയ് ബാബു, വിഷയത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്.
 
ഡ്രൈ ഡേകളില്‍ മദ്യംവിളമ്പാന്‍ ഏകദിന പെര്‍മിറ്റ് അനുവദിക്കാന്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. ബിസിനസ് സമ്മേളനങ്ങള്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി ഒന്നാംതീയതിയും മദ്യം വിളമ്പാം. ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍, ഹെറിറ്റേജ്, ക്ലാസിക് റിസോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് അനുമതി. ഒന്നാംതീയതി ഡ്രൈ ഡേയില്‍ മാത്രമാണ് ഇളവ്. മറ്റു ഡ്രൈ ഡേകളില്‍ അനുമതിയില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments