ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകര്‍. അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടിയെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് അണിയറപ്രവര്‍ത്തകരും നോക്കിക്കാണുന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനേതാക്കളെ തേടുന്നു.
'അഭിനേതാക്കളെ തേടുന്നു ! അനുയോജ്യമായവര്‍ ഒരു മിനുറ്റില്‍ കൂടാത്ത ഇന്‍ട്രൊഡക്ഷന്‍ വീഡിയോ
[email protected] എന്ന വിലാസത്തിലേക്ക് അയച്ചു തരുക.'-ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ടീം കുറിച്ചു
നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു.
സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.
ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.