നിവിന്‍ പോളിയുടെ തമിഴ് ചിത്രത്തിന് ഇതുവരെയും പേര് നല്‍കിയിട്ടില്ല. പ്രൊഡക്ഷന്‍ നമ്പര്‍ 7 എന്നറിയപ്പെടുന്ന സിനിമയില്‍ നടന്‍ സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ കോമഡിയ്‌ക്കൊപ്പം ആക്ഷനും പ്രാധാന്യമുണ്ടെന്ന് പുറത്തുവന്ന പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സൂചന നല്‍കുന്നു.
അഞ്ജലിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
റാം സംവിധാനം ചെയ്യുന്ന ചിത്രം യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കുന്നത്.സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും.