Publish Date: Mon, 04 Feb 2019 (10:54 IST)
Updated Date: Mon, 04 Feb 2019 (11:21 IST)
മമ്മൂട്ടിയുടെ സിബിഐ സീരീസുകൾ പ്രേക്ഷകർക്ക് എന്നും ഹരം തന്നെയാണ്. നാല് ഭാഗങ്ങൾ പ്രേക്ഷകർ സ്വീകരിച്ചതിന് ശേഷം ചിത്രത്തിന്റെ അഞ്ചാം ഭാഗവുമായി എസ് എൻ സ്വാമി എത്തുകയാണ്. സിബി ഐ യുടെ അഞ്ചാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി തന്നെയാണ് പറഞ്ഞത്.
കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി സേതുരാമയ്യരാകുന്ന അടുത്ത സിബിഐ ചിത്രം ഉടനുണ്ടാകുമെന്നും തിരക്കഥ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കൂട്ടായ്മയായ മൂവീ സ്ട്രീറ്റിന്റെ ലൈഫ് ടൈം അച്ചീവിമെന്റ് അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവേയാണ് സിബി ഐ സീരീസിലെ അഞ്ചാം ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് വാചാലനായത്.
'സിബി ഐ അഞ്ച് താന്‍ എഴുതി തളര്‍ന്നതാണ്. ഇപ്പോര്‍ തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്, ഉടന്‍ തുടങ്ങും. മലയാളത്തിലെ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ഒരു ചൂണ്ടുപലകയായി സിബി ഐ 5 മാറും. ചിത്രത്തിനായി അത്രയേറേ മാനസികാധ്വാനവും കൂടിയാലോചനകളും നടന്നിട്ടുണ്ട്, ഏറെ പരിശ്രമിച്ച് തയാറാക്കിയ തിരക്കഥയാണിത്'- എസ്‌എന്‍ സ്വാമി പറഞ്ഞു.