Webdunia - Bharat's app for daily news and videos

Install App

തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം,23 വര്‍ഷങ്ങള്‍ക്കു മുമ്പും ശേഷവും,ചെറിയ കാര്യങ്ങള്‍ ഒന്നും അത്ര ചെറുതല്ലെന്ന് ചന്തു സലിംകുമാര്‍

കെ ആര്‍ അനൂപ്
ബുധന്‍, 7 ജൂണ്‍ 2023 (09:07 IST)
ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മാലിക്'. സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന്‍ ചന്തു ആയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ എന്നെന്നും ഓര്‍ക്കുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ചന്തു. ആദ്യത്തേത് 23 വര്‍ഷങ്ങള്‍ക്കു മുമ്പ് തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സന്‍സ് ഹോട്ടലില്‍ നടക്കുമ്പോഴും രണ്ടാമത്തേത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം..മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പൂജ കൊടൈക്കനാലില്‍ നടക്കുമ്പോഴും സംഭവിച്ചതാണ്.
 
'23 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സന്‍സ് ഹോട്ടലില്‍ നടക്കുന്നു...ആദ്യമായി ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നതിന്റെ ഭയപ്പാടില്‍, മാറിയിരുന്നിരുന്ന ആ കൊച്ചുകുട്ടിയെ, ഒരാള്‍ എടുത്തുകൊണ്ട് വന്ന് മടിയില്‍ ഇരുത്തി ഫോട്ടോ എടുപ്പിച്ചു....23 വര്‍ഷങ്ങള്‍ക്ക് ശേഷം..മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പൂജ കൊടൈക്കനാലില്‍ നടക്കുന്നു..ആദ്യമായി ഒരു സിനിമയില്‍ മുഴുനീള കഥാപാത്രം ചെയ്യുന്നതിന്റെ പേടിയും, പിരിമുറുക്കവും എല്ലാം പ്രകടിപ്പിച്ചു നില്‍ക്കുന്ന ആ ചെറുപ്പക്കാരനെ, ഒരു കൊച്ചുകുട്ടിയെ പോലെന്നോണം...അന്നും ഒരാള്‍ അടുത്തേക്ക് വിളിച്ചു നിര്‍ത്തി ഫോട്ടോ എടുപ്പിച്ചു...അന്ന് ആ ചെറുപ്പക്കാരന്‍ ഒരു കൊച്ചുകുട്ടിയായി...! ഇതൊക്കെ ചെറിയ കാര്യങ്ങള്‍ അല്ലേ ? ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ? ചെറിയ കാര്യങ്ങള്‍ ഒന്നും അത്ര ചെറുതല്ല...!',- ചന്തു സലിംകുമാര്‍
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments