റാം ചിത്രീകരണം പുനരാരംഭിക്കുന്നു. മൂന്നുവർഷത്തെ ഇടവേളക്ക് ശേഷമാണ് ടീം ഷൂട്ടിങ്ങിലേക്ക് കടക്കുന്നത്. നേരത്തെ തന്നെ വിദേശ ഷെഡ്യൂളിനായുള്ള ഒരുക്കങ്ങൾ സംവിധായകൻ ജീത്തു ജോസഫ് തുടങ്ങിയിരുന്നു.
എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്ന് പറഞ്ഞുകൊണ്ട് ചിത്രീകരണം പുനരാരംഭിച്ച വിവരം ജീത്തു ജോസഫ് തന്നെയാണ് അറിയിച്ചത്.
'റാം' ചിത്രീകരണം രണ്ടുമാസത്തോളം നീണ്ടുനിൽക്കും എന്നാണ് കേൾക്കുന്നത്.
ലണ്ടൻ, പാരീസ്, മൊറോക്കോ എന്നിവിടങ്ങളിലാണ് ടീം പ്രധാനമായും ചിത്രീകരിക്കുന്നത്. ആക്ഷൻ-അഡ്വഞ്ചർ
ചിത്രത്തിൽ തൃഷയാണ് നായിക.