Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

രജനികാന്ത് ഇങ്ങനെ ചെയ്യാമോ? സൂപ്പര്‍സ്റ്റാറിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ

Cheapest behaviour from Rajinikanth video

കെ ആര്‍ അനൂപ്

, ചൊവ്വ, 5 മാര്‍ച്ച് 2024 (10:22 IST)
മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡിങ് വിശേഷങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഉള്‍പ്പെടെയുള്ളവര്‍ കുടുംബത്തോടൊപ്പമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. നടന്റെ ഭാര്യ ലത രജനികാന്ത് മകള്‍ ശ്രുതിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ നടന്ന ഒരു സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 
 
ജംനഗറില്‍ എത്തിയ രജനികാന്ത് കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തയ്യാറായി. ഭാര്യക്കും മക്കള്‍ക്കും മുന്നേ എത്തിയ രജനി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം ഒരു സ്ത്രീ കടന്നുവരുകയും അവരോട് മാറിനില്‍ക്കാന്‍ രജനികാന്ത് ആവശ്യപ്പെടുന്നത് ആണ് വീഡിയോയില്‍ കാണുന്നത്. ലഗേജുമായി വന്ന ആ സ്ത്രീ ഉടന്‍തന്നെ മാറുന്നതും കാണാം. അതിനുശേഷം കുടുംബത്തിനോടൊപ്പം ഫോട്ടോ എടുക്കാന്‍ രജനികാന്ത് തയ്യാറായി.
 
വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നടനെ അനുകൂലിച്ചു കൊണ്ടും മറ്റൊരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാജി കൈലാസിന്റെ ഇളയ മകന്‍ നായകന്‍, സുകുമാരക്കുറുപ്പായി നടന്‍ അബു സലിം, വരാനിരിക്കുന്നത് ത്രില്ലര്‍ ?