Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലിയോ'യ്ക്കൊപ്പം ഏറ്റുമുട്ടാന്‍ വിക്രമിന്റെ 'ധ്രുവനച്ചത്തിരം'? പുതിയ വിവരങ്ങള്‍

Chiyaan Vikram's Dhruva Natchathiram

കെ ആര്‍ അനൂപ്

, തിങ്കള്‍, 21 ഓഗസ്റ്റ് 2023 (14:41 IST)
തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് 'ധ്രുവനച്ചത്തിരം'. വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കിയ സ്‌പൈ ത്രില്ലര്‍ റിലീസിന് ഒരുങ്ങുന്നു.
 
ചിത്രം ദസറ വാരാന്ത്യത്തില്‍ റിലീസ് ചെയ്യുമെന്നും വിജയുടെ 'ലിയോ' എന്ന് സിനിമയുമായി ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
'ലിയോ'യ്ക്കൊപ്പം 'ധ്രുവനച്ചത്തിരം' റിലീസ് ചെയ്യാന്‍ പദ്ധതിയില്ലെന്ന് വിക്രമവുമായി ബന്ധപ്പെട്ട ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിട്ടുണ്ട്.'ധ്രുവനച്ചത്തിരം'സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിച്ചിട്ടില്ല.
 
ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചതിന് ശേഷം പ്രശ്നങ്ങളൊന്നും നേരിടാന്‍ നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുന്നില്ല.പുതിയ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും.
 
 ചിത്രീകരണം പൂര്‍ത്തിയാക്കി ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും റിലീസ് അനിശ്ചിതമായി നീണ്ടു പോകുകയാണ്.7 രാജ്യങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.
 
 വിക്രം രഹസ്യ ഏജന്റായ ജോണിന്റെ വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്.റിതു വര്‍മയാണ് ചിത്രത്തിലെ നായിക. ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വാമി കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദാദ' നടന്‍ കവിന്‍ വിവാഹിതനായി