Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു നല്ല സിനിമയെ തകര്‍ക്കാന്‍ നോക്കുന്നു; അശ്വന്ത് കോക്കിന്റെ 'നരിവേട്ട' റിവ്യുവിനെതിരെ വിമര്‍ശനം

റിലീസിനു ശേഷം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ടൊവിനോ തോമസ് ചിത്രം 'നരിവേട്ട'യ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്

Aswanth Kok, Narivetta, Comments against Aswanth Kok Narivetta Review, Aswanth Kok Review, News World Malayalam, Film Malayalam, ഫിലിം മലയാളം, ന്യൂസ് വേൾഡ് മലയാളം, ഇന്നത്തെ മലയാളം വാർത്തകൾ, Latest News in Malayalam

രേണുക വേണു

, ഞായര്‍, 25 മെയ് 2025 (20:30 IST)
Aswanth Kok Narivetta Review

യുട്യൂബര്‍ അശ്വന്ത് കോക്കിന്റെ 'നരിവേട്ട' റിവ്യുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. നിലവാരമില്ലാത്ത റിവ്യു ചെയ്ത് സിനിമയെ തകര്‍ക്കാന്‍ നോക്കുകയാണ് അശ്വന്ത് കോക്ക് ചെയ്യുന്നതെന്ന് സിനിമ ഗ്രൂപ്പുകളില്‍ നിരവധി പേര്‍ വിമര്‍ശിച്ചു. 
 
റിലീസിനു ശേഷം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ടൊവിനോ തോമസ് ചിത്രം 'നരിവേട്ട'യ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖ നിരൂപകര്‍ അടക്കം സിനിമ മികച്ചതാണെന്നും ടൊവിനോയുടെ പ്രകടനം ഗംഭീരമെന്നും വിലയിരുത്തി. അതിനിടയിലാണ് അശ്വന്ത് കോക്കിന്റെ പരിഹാസ റിവ്യു. ചക്കരമുത്തിലെ ദിലീപിനെ പോലെയാണ് ചില സമയത്ത് നരിവേട്ടയിലെ ടൊവിനോയുടെ അഭിനയമെന്ന് അശ്വന്ത് കോക്ക് പരിഹസിച്ചിരുന്നു. 
 
' ഇയാളുടെ റിവ്യു എന്തിനാണ് കേള്‍ക്കുന്നത്. പണം വാങ്ങി റിവ്യു ചെയ്യുകയാണ് കുറേനാളുകളായി അശ്വന്ത് കോക്കിന്റെ പതിവ്' 
 
' എല്ലാവരെയും പരിഹസിക്കാന്‍ അല്ലാതെ കൃത്യമായി സിനിമ റിവ്യു ചെയ്യാന്‍ അറിയാത്ത ആളാണ് അശ്വന്ത് കോക്ക്. പല നല്ല സിനിമകളെയും ഇയാള്‍ തകര്‍ത്തിട്ടുണ്ട്' 
 
' ഇവന്റെയൊക്കെ റിവ്യു കേട്ട് സിനിമയ്ക്കു പോകുന്നവരെ പറഞ്ഞാല്‍ മതി. ചില കോപ്രായങ്ങള്‍ കാണിക്കുമെന്നല്ലാതെ ഒരു ഉപകാരവുമില്ലാത്ത റിവ്യു' 
 
തുടങ്ങി ഒട്ടേറെ വിമര്‍ശന കമന്റുകളാണ് ഫെയ്‌സ്ബുക്കില്‍ അശ്വന്ത് കോക്കിനെതിരെ വന്നിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജോജൂ, നിങ്ങളൊരു വലിയ നടനാണ്'; ജോജു ജോർജിനോട് അസൂയ തോന്നിയെന്ന് കമൽ ഹാസൻ