Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ദൈവമേ കൈതൊഴാം, കെ.കുമാറാകണം’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് !

‘ദൈവമേ കൈതൊഴാം, കെ.കുമാറാകണം’ എന്ന ചിത്രത്തിന്റെ തമാശകള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

‘ദൈവമേ കൈതൊഴാം, കെ.കുമാറാകണം’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് !
കോഴിക്കോട് , വ്യാഴം, 7 ഡിസം‌ബര്‍ 2017 (14:16 IST)
ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന എന്റര്‍ടെയിനര്‍ ഫണ്‍ സിനിമ ‘ ദൈവമേ കൈതൊഴാം, കെ.കുമാറാകണം’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രം ജനുവരിയില്‍ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
 
ചിത്രത്തില്‍ സലിംകൂമാറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനുശ്രീയാണ് ചിത്രത്തില്‍ ജയറാമിന്റെ നായികയാവുന്നത്.
സന്താഷ് വര്‍മ്മയുടെ വരികള്‍ക്ക് നാദിര്‍ഷാ ആണ് സംഗീതം പകരുന്നത്. യുണെറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡോ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി, ശ്രീജിത്ത് രാമചന്ദ്രന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാക്കി ചാന്‍ കുങ് ഫു ഉപേക്ഷിച്ചോ ? താരത്തിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ !