സെക്രട്ടേറിയറ്റില്‍ ഇനി മുതല്‍ പഞ്ചിങ് നിര്‍ബന്ധം
സെക്രട്ടേറിയറ്റില്‍ ഇനി മുതല്‍ പഞ്ചിങ് നിര്‍ബന്ധം; അനുസരിക്കാത്തവര്‍ക്ക് ശമ്പളമില്ല
Publish Date: Thu, 07 Dec 2017 (07:47 IST)
Updated Date: Thu, 07 Dec 2017 (07:53 IST)
സെക്രട്ടേറിയറ്റില്‍ ഇനി മുതല്‍ പഞ്ചിങ് നിര്‍ബന്ധം. ജനുവരി ഒന്നുമുതല്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാരിന്റെ ഉത്തരവ്. അന്നുമുതല്‍ ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂ.
പഞ്ചിങിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനിമുതല്‍ ശമ്പളം ലഭിക്കുകയുള്ളൂവെന്നും സര്‍ക്കാറിന്റെ ഉത്തരവില്‍ പറയുന്നു. അതേസമയം എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുന്നവിധം ധരിക്കണം. ഈമാസം 15 നുമുമ്പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു.