Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതി വരരുത്; വിമാന യാത്രയ്ക്കിടെ താന്‍ പീഡനത്തിനിരയായെന്ന് ‘ദംഗൽ’ നായിക സൈറ വസീം

വിമാന യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് ‘ദംഗൽ’ നായിക സൈറ വസീം

ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതി വരരുത്; വിമാന യാത്രയ്ക്കിടെ താന്‍ പീഡനത്തിനിരയായെന്ന് ‘ദംഗൽ’ നായിക സൈറ വസീം
ന്യൂഡല്‍ഹി , ഞായര്‍, 10 ഡിസം‌ബര്‍ 2017 (11:29 IST)
വിമാന യാത്രയ്ക്കിടെ സഹയാത്രികനിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് ദംഗല്‍ നടി സൈറ വസീം. ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെയാണ് തനിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതെന്ന് സൈറ പറയുന്നു. തന്റെ സീറ്റിനു പിന്നില്‍ ഇരുന്ന യാത്രക്കാരനാണ് അതിക്രമത്തിനു ശ്രമിച്ചതെന്നും താരം വ്യക്തമാക്കി.
 
പിന്നിലിരുന്ന യാത്രക്കാരന്‍ അയാളുടെ കാലുകൊണ്ട് തന്റെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. ഉറക്കത്തിലായിരുന്ന താന്‍ ഞെട്ടിയുണര്‍ന്ന സമയത്താണ് അയാളുടെ കാല്‍ കാണാന്‍ കഴിഞ്ഞതെന്നും സൈറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. പിന്നിലിരുന്നയാള്‍ അതിക്രമത്തിനു ശ്രമിക്കുന്നതിന്റെ വീഡിയോയും സൈറ സമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 
 
കരഞ്ഞുകൊണ്ടാണ് സൈറ നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. അക്രമിയുടെ ചിത്രമെടുക്കാന്‍ താന്‍ ശ്രമിച്ചെന്നും മങ്ങിയ വെളിച്ചമായതിനാല്‍ അതിനു സാധിച്ചില്ലെന്നും താരം വ്യക്തമാക്കി. എന്നാല്‍ അക്രമി കാല്‍ ഉപയോഗിച്ച് ഉരസുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. പത്തുമിനിറ്റ് നേരത്തേക്ക് അതിക്രമം നീണ്ടുനിന്നെന്നും സൈറ വീഡിയോയില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയില്‍ മോഹന്‍ലാല്‍ ചോരവീഴ്ത്തി സൃഷ്ടിച്ച സാമ്രാജ്യം!