Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോക്‌സ് ഓഫീസില്‍ ചാമ്പ്യന്‍ 'ദാവീദ്'; മൂന്ന് ചിത്രങ്ങളുടെയും കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

Daveed Box Office collection report

നിഹാരിക കെ.എസ്

, ശനി, 15 ഫെബ്രുവരി 2025 (16:02 IST)
സിനിമാ സംഘടനകളുടെ തര്‍ക്കത്തിനിടയില്‍ സിനിമകളുടെ കളക്ഷനില്‍ ഇടിവ്. ഇന്നലെ മൂന്ന് സിനിമകളാണ് റിലീസ് ആയത്. ‘പൈങ്കിളി’, ‘ബ്രൊമാന്‍സ്’, ‘ദാവീദ്’. ഇതിൽ ഒരു സിനിമയ്ക്ക് പോലും ഒരു കോടി രൂപ കളക്ഷൻ നേടാൻ കഴിഞ്ഞിട്ടില്ല. സാക്‌നില്‍ക്.കോം ആണ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
 
ആന്റണി വര്‍ഗീസ് നായകനായ ദാവീദ് 90 ലക്ഷം രൂപയാണ് ഓപ്പണിങ് ദിനത്തില്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഇന്നലെ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ പടമായാണ് എത്തിയത്. ലോകപ്രശസ്തനായ ഒരു ബോക്‌സറും കഥാനായകനായ ആഷിക്ക് അബുവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ദാവീദ് പറയുന്നത്.
 
കളക്ഷന്‍ കണക്കുകളില്‍ രണ്ടാം സ്ഥാനത്ത് മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നിവര്‍ ഒന്നിച്ച ബ്രൊമാന്‍സ് എന്ന ചിത്രമാണ്. ആദ്യ ദിനം 70 ലക്ഷം രൂപയാണ് ബ്രൊമാന്‍സ് നേടിയത്. അരുണ്‍ ഡി ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
 
അനശ്വര രാജനും സജിന്‍ ഗോപുവും ഒന്നിച്ച പൈങ്കിളി ചിത്രത്തിന് 60 ലക്ഷം രൂപയാണ് ആദ്യ ദിനം തിയേറ്ററില്‍ നിന്നും നേടാനായത്. ജിത്തു മാധവന്റെ രചനയില്‍ ശ്രീജിത്ത് ബാബു ആണ് ചിത്രം സംവിധാനം ചെയ്തത്. ജിസ്മ വിമല്‍, റോഷന്‍ ഷാനവാസ്, അബു സലിം, റിയാസ് ഖാന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, ചന്ദു സലിം കുമാര്‍ തുടങ്ങിയവര്‍ സിനിമയുടെ ഭാഗമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്റണിക്ക് ഇത് പറയാനുള്ള ആമ്പിയര്‍ ഇല്ല, കളിക്കുന്നത് ചില താരങ്ങള്‍: സുരേഷ് കുമാര്‍