ദീപിക പദുക്കോൺ ആകണോ? ഇങ്ങനെ ചെയ്താൽ മതി
സാധാരണ ഡയറ്റ് ഭക്ഷണങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമാണ് ദീപികയുടെ മെനു.
ബോളിവുഡിലു തെന്നിന്ത്യൻ സിനിമ ലോകത്തും നിരവധി ആരാധകരുളള താരമാണ് ദീപിക പദുകോൺ. ആരാധകർക്കായി ദീപിക തന്റെ വർക്കൗട്ട് ചിത്രങ്ങൾ പുറത്തു വിടാറുമുണ്ട്.
എന്നാൽ വർക്കൗട്ട് മാത്രമല്ല ദീപികയുടെ ആരോഗ്യത്തിന്റെ രഹസ്യം. ഇപ്പോഴിത ഭക്ഷത്തിന്റെ മെനു വെളിപ്പെടുത്തുകയാണ്. സാധാരണ ഡയറ്റ് ഭക്ഷണങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമാണ് ദീപികയുടെ മെനു. രണ്ട് കോഴിമുട്ടയുടെ വെള്ളയും കൊഴുപ്പ് കുറഞ്ഞ പാലുമാണ് രാവിലത്തെ ഭക്ഷണം. ഉച്ചയ്ക്ക് ഗ്രിൽ ചെയ്ത മീൻ,വെജിറ്റബിൾ സാലഡ്. എണ്ണയുടെ ഉപയോഗം വളരെ കുറവാണ്.
രാത്രിയിൽ ചപ്പാത്തിയും പരിപ്പ് കറിയും. ഉറങ്ങുന്നതിനും മണിക്കൂറുകൾക്ക് മുൻപ് തന്നെ ഭക്ഷണം കഴിക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. ഇടനേരത്ത് വെള്ളവും പഴങ്ങളും കഴിക്കാറുണ്ട്. എണ്ണയെ പോലെ മധുരപലഹാരങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്.