ഗർഭിണിയാണോ? വാർത്തയോട് പ്രതികരിച്ച് ദീപിക

ദീപികയും രൺവീറും പോസ്റ്റ് ചെയ്ത ചിത്രവും തുടർന്ന് താരങ്ങൾ നടത്തിയ കമന്‍റുമാണ് അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്തയ്ക്ക് കാരണമായത്.

തുമ്പി എബ്രഹാം

ഞായര്‍, 13 ഒക്‌ടോബര്‍ 2019 (15:20 IST)
സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരദമ്പതികളാണ് രൺവീറും ദീപികയും.കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ദീപിക അമ്മയാകാൻ തയാറെടുക്കുന്നു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഈ വാർത്തയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപിക പദുക്കോൺ.
 
കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ദീപിക പറഞ്ഞു. ഈ വാർത്ത എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. തങ്ങൾ രണ്ടു പേരും അതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ല. ദീപികയും രൺവീറും പോസ്റ്റ് ചെയ്ത ചിത്രവും തുടർന്ന് താരങ്ങൾ നടത്തിയ കമന്‍റുമാണ് അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്തയ്ക്ക് കാരണമായത്. ദീപികയും രൺവീറും ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിലെ ദീപികയുടെ ലുക്കും അൽപ്പം വ്യത്യസ്തമായിരുന്നു. വളരെ അയഞ്ഞ കുർത്തയും ദുപ്പട്ടയുമായിരുന്നു ദീപിക ധരിച്ചിരുന്നത്. 
 
കബീർ സിംഗ് സംവിധാനം ചെയ്യുന്ന 83 എന്ന ചിത്രത്തിന്‍റെ തിരക്കിലാണിപ്പോൾ ഇരുവരും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപറ്റൻ കപിൽ ദേവിന്‍റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കപിൽ ആയാണ് രൺവീർ എത്തുന്നത്. കപിലിന്‍റെഭാര്യ റോമിയെയാണ് ദീപിക അവതരിപ്പിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സിൽക്ക് സ്‌മിതയുടെ അപര; സോഷ്യൽമീഡിയയിൽ താരമായി പെൺകുട്ടി