Webdunia - Bharat's app for daily news and videos

Install App

50 ദിവസങ്ങള്‍ പിന്നിട്ട് ദേവദൂതന്‍ ! നേടിയ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?

കെ ആര്‍ അനൂപ്
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (20:22 IST)
അഭിമാനകരമായ നേട്ടം സ്വന്തമാക്കി മോഹന്‍ലാലിന്റെ ദേവദൂതന്‍. രണ്ടാം വരവില്‍ 50 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടി. ഇപ്പോള്‍ ഇതാ വലിയ വിജയത്തിന്റെ ആഘോഷ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 
 
റീ റിലീസ് ചെയ്ത ദേവദൂതന്‍ എത്ര കളക്ഷന്‍ നേടി എന്ന വിവരവും പുറത്തുവന്നിരുന്നു.
 
5.4 കോടിയാണ് ചിത്രത്തിന്റെ ആഗോള റി റിലീസ് കളക്ഷന്‍.പുതിയകാലത്ത് ഒരു മാസത്തില്‍ കൂടുതല്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് വലിയ നേട്ടമാണ്. റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിന് സ്വീകാര്യത മലയാള സിനിമയ്ക്ക് തന്നെ ഗുണം ചെയ്യും. ബാക്ക് ടു ബാക്ക് റീ റിലീസുകള്‍ മലയാളത്തില്‍ നിന്നും ഇനി ഉണ്ടാകും.2000 ല്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ സിനിമ 24 വര്‍ഷങ്ങള്‍ക്കുശേഷം തിയേറ്ററുകളില്‍ എത്തിയത് വെറുതെ ആയില്ല.
 
ജൂലൈ 26നായിരുന്നു 4കെ, ഡോള്‍ബി അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട സിനിമ റിലീസ് ചെയ്തത്. ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, മാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിന്റെ പുറത്ത് ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.യുഎഇയിലും ജിസിസിയിലും ജൂലൈ 26ന് തന്നെ റിലീസ് ചെയ്തിരുന്നു.
 
2000 ഡിസംബര്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഇന്ന് ദേവദൂതന്‍ കാണാനും ആളുകള്‍ ഏറെയുണ്ട്.
 
ഛായാഗ്രഹണം: സന്തോഷ് ഡി. തുണ്ടിയില്‍.ചിത്രസംയോജനം: എല്‍. ഭൂമിനാഥന്‍
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരഞ്ഞെടുപ്പ് തോല്‍വി സമ്മതിക്കുന്നു, പക്ഷേ പോരാട്ടം തുടരും: കമല ഹാരിസ്

താല്‍ക്കാലിക മറവി രോഗം; പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍

ജന്‍ധന്‍ അക്കൗണ്ടിലെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ആര്‍ക്കൊക്കെ ലഭിക്കും?

നവംബര്‍ 10വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; വരും മണിക്കൂറുകളില്‍ ഈജില്ലകളില്‍ മഴയ്ക്ക് സാധ്യത

ബാലികമാരെ പീഡിപ്പിച്ചു കേസിൽ വയോധികന് വീണ്ടും മരണം വരെ തടവുശിക്ഷ

അടുത്ത ലേഖനം
Show comments